വീണ്ടും നേട്ടങ്ങളുടെ നെറുകയിൽ; ഇന്ദ്രൻസിന് മികച്ച നടനുളള അന്താരാഷ്ട്ര പുരസ്കാരം 

വീണ്ടും നേട്ടങ്ങളുടെ നെറുകയിൽ; ഇന്ദ്രൻസിന് മികച്ച നടനുളള അന്താരാഷ്ട്ര പുരസ്കാരം 

സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസ് സ്വന്തമാക്കി
Published on

ലയാളത്തിന്റെ അഭിമാനം രാജ്യാന്തരതലങ്ങളിൽ വീണ്ടും ഉയർത്തി നടൻ ഇന്ദ്രൻസ്. സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസ് സ്വന്തമാക്കി.  ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ പുരസ്കാരം. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്കാരം കൂടിയാണ് ഇത്. 

മുൻപ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ്ലഭിച്ചത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങൾ മാറിയിരുന്നു‍. ഇതിന് പിന്നാലെയാണ് ഇന്ദ്രൻസിന്റെ പുതിയ നേട്ടം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com