വീണ്ടും 'വിശ്വരൂപം' കാട്ടി കമല്‍ഹാസന്‍: ട്രെയിലര്‍ കാണാം

2013ലാണ് ചിത്രത്തിന്റെ ഒന്നാം ഭാഗം പുറത്തു വന്നത്. 
വീണ്ടും 'വിശ്വരൂപം' കാട്ടി കമല്‍ഹാസന്‍: ട്രെയിലര്‍ കാണാം
Updated on
1 min read

മല്‍ഹാസന്‍ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വിശ്വരൂപം 2ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒന്നാം ഭാഗം പോലെത്തന്നെ മികച്ചതാണ് രണ്ടാം ഭാഗവും എന്ന് തെളിയിക്കുന്ന രീതിയിലാണ് രണ്ടാം ഭാഗം. 2013ലാണ് ചിത്രത്തിന്റെ ഒന്നാം ഭാഗം പുറത്തു വന്നത്. 

കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ആസ്‌കര്‍ പ്രൊഡക്ഷന്‍സും കമല്‍ഹാസനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.

വിശ്വരൂപം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമായിരുന്നു. മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ സിനിമയ്ക്ക് എതിരെ രംഗത്തുവന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
Binny Sebastian
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com