വീണ്ടും ഷഹബാസ് അമന്‍ മാജിക്, ഹലാല്‍ ലവ് സ്റ്റോറിയിലെ 'സുന്ദരനായവനേ' ഹിറ്റ് 

'സുന്ദരാനയവനേ...' എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു
വീണ്ടും ഷഹബാസ് അമന്‍ മാജിക്, ഹലാല്‍ ലവ് സ്റ്റോറിയിലെ 'സുന്ദരനായവനേ' ഹിറ്റ് 
Updated on
1 min read

ന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ്സ് ആന്റണി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലാല്‍ ലവ് സ്റ്റോറിയിലെ 'സുന്ദരാനയവനേ...' എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. സുഡാനി ഫ്രം നൈജീരിയക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി. 

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്‌ന ആശിം, ഹര്‍ഷദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മുഹ്‌സിന്‍ പരാരിയും സക്കരിയയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com