വീരേ ദി വെഡ്ഡിങ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; നടിമാര്‍ കത്തുവ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌

വീരേ ദി വെഡ്ഡിങ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; നടിമാര്‍ കത്തുവ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌
Updated on
2 min read

കത്തുവയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച നടിമാര്‍ അഭിനയിക്കുന്നതിന്റെ പേരില്‍ വീരേ ദി വെഡ്ഡിങ് എന്ന സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. കരീന കപൂര്‍, സോനം കപൂര്‍, സ്വരാ ഭാസ്‌കര്‍ എന്നിവര്‍ കത്തുവ പെണ്‍കുട്ടിയുടെ കൊലയ്ക്ക് പിന്നാലെ രാജ്യത്തുയര്‍ന്ന പ്രതിഷേധ സ്വരത്തിനൊപ്പം ചേര്‍ന്നിരുന്നു. 

എന്നാല്‍ മുസ്ലീംങ്ങള്‍ ഇരകളായി വരുമ്പോള്‍ മാത്രമാണ് ഇവര്‍ പ്രതികരണവും പ്രതിഷേധവുമായെല്ലാം എത്തുന്നതെന്നാണ് അധിക്ഷേപവുമായി എത്തുന്ന ഹിന്ദുത്വ വാദികള്‍ ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് വീരേ ദെ വെഡ്ഡിങ് ബഹിഷ്‌കരിക്കുവാനുള്ള ആഹ്വാനം വ്യാപകമായി പ്രചരിക്കുന്നത്. 

കത്തുവ പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടതിനെതിരെ പ്രതിഷേധിച്ചെത്തിയ കരീനയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ അതിക്രമമായിരുന്നു നടന്നത്. മുസ്ലീം വ്യക്തിയെ വിവാഹം കഴിച്ച നിങ്ങള്‍, മകന് മുസ്ലീം പേരിടുക കൂടി ചെയ്തതോടെ  ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനമായിരുന്നു കരീനയ്ക്ക് നേരെ ഉയര്‍ന്നത്. 

മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സങ്കടപ്പെടുകയും, ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ആസ്വദിക്കുകയും ചെയ്യുന്നവരാണ് ഈ മൂന്ന് നടിമാരെന്നും വീരെ ദി വെഡ്ഡിങ് ബഹിഷ്‌കരിക്കണം എന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com