വീല്‍ ചെയറില്‍ തോക്കും പിടിച്ചിരിക്കുന്ന രാജു ഭായ്; ഡാകിനിയിലെ ഇന്ദ്രന്‍സിന്റെ ലുക്കിന് സോഷ്യല്‍ മീഡിയയുടെ കൈയടി

സുഡാനി ഫ്രെം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മമാരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്
വീല്‍ ചെയറില്‍ തോക്കും പിടിച്ചിരിക്കുന്ന രാജു ഭായ്; ഡാകിനിയിലെ ഇന്ദ്രന്‍സിന്റെ ലുക്കിന് സോഷ്യല്‍ മീഡിയയുടെ കൈയടി
Updated on: 
1 min read

വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ആരാധകരുടെ മനസ് കീഴടക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. രാഹുല്‍ റിജില്‍ നായര്‍ സംവിധാനം ചെയ്യുന്ന ഡാകിനിയിലെ ഇന്ദ്രന്‍സിന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ഡാകിനിയിലെ ഇന്ദ്രന്‍സിന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. വീല്‍ ചെയറില്‍ തോക്കും പിടിച്ച് ഇരിക്കുന്ന ഇന്ദ്രന്‍സാണ് പോസ്റ്ററിലുള്ളത്. താടിയും മീശയും നരച്ച് അതീവ ഗൗരവ മുഖഭാവവുമായി തോക്കു ചൂണ്ടി ഇരിക്കുന്ന രാജു ഭായിയുടെ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

സുഡാനി ഫ്രെം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മമാരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സരസ ബാലുശ്ശേരിയും ശ്രീലത ശ്രീധരനും. ഇവര്‍ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് വീണ്ടുമെത്തുകയാണ്. മായന്‍ എന്ന അധോലോക നായകനെതിരെ ഇരുവരും പട നയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചെമ്പന്‍ വിനോദാണ് മായനായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, പോളി വത്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന് ശേഷമുള്ള രാഹുല്‍ റിജില്‍ നായരുടെ ചിത്രമാണിത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ്‌നി ചിത്രം നിര്‍മ്മിക്കുന്നത്.  ചിത്രം വിതരണത്തിന് എത്തിക്കുന്നത് വിജയ് ബാബുവിന്റെ െ്രെഫഡേ ഫിലിം ഹൗസ് ആണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER