'വെല്‍കം ബാക്ക് എസ് ജി'; അച്ഛന്റെ രണ്ടാം വരവ് ആഘോഷമാക്കി ഗോകുല്‍ സുരേഷ്

പുതിയ ചിത്രം വരനെ ആവശ്യമുണ്ട് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്
'വെല്‍കം ബാക്ക് എസ് ജി'; അച്ഛന്റെ രണ്ടാം വരവ് ആഘോഷമാക്കി ഗോകുല്‍ സുരേഷ്
Updated on: 
1 min read

രണ്ടാം വരവവിലൂടെ മലയാളത്തിലെ സൂപ്പര്‍താരമായി ഉയരാന്‍ ഒരുങ്ങുകയാണ് നടന്‍ സുരേഷ് ഗോപി. പുതിയ ചിത്രം വരനെ ആവശ്യമുണ്ട് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോള്‍ തന്റെ അച്ഛന്റെ തിരിച്ചുവരവിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഗോകുല്‍ സുരേഷിന്റെ പോസ്റ്റാണ് വൈറലാവുന്നത്. 

സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം വെല്‍കം ബാക്ക് എസ്ജി എന്നാണ് ഗോകുല്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ സുരേഷ് ഗോപിയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപിയെ ഇഷ്ടമാണ് സിനിമയില്‍ തന്നെ തുടരൂ എന്നുമാണ് ആരാധകരുടെ കമന്റ്. മലയാളത്തിന് ഇനിയും സുരേഷ് ഗോപി എന്ന നടനെ ആവശ്യമുണ്ടെന്നും അവര്‍ കുറിക്കുന്നു. 

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി എത്തിയത് ശോഭനയാണ്. ഇഷ്ടതാര ജോഡികളുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ആരാധകരെ അവേശത്തിലാക്കിയിരിക്കുകയാണ്. അവിവാഹിതനായ റിട്ടയേഡ് മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER