വെല്ലുവിളിച്ചത് ഗുസ്തി താരത്തെ ; ആദ്യത്തെ ഇടിയില്‍ രാഖി സാവന്ത് ഫ്‌ളാറ്റ്‌, ഒടുവില്‍  ആശുപത്രിയില്‍ (വീഡിയോ)

ഒരു കൈ നോക്കുന്നോയെന്ന് ചോദിച്ചതേയുള്ളൂ. വനിതാ ഗുസ്തി താരം രാഖിയോട് സമ്മതം മൂളി. ആദ്യ ഇടിയില്‍ നടുവും തല്ലി ദാ കിടക്കുന്നു ബോളിവുഡിലെ 'ഡ്രാമാ ക്വീന്‍'.
വെല്ലുവിളിച്ചത് ഗുസ്തി താരത്തെ ; ആദ്യത്തെ ഇടിയില്‍ രാഖി സാവന്ത് ഫ്‌ളാറ്റ്‌, ഒടുവില്‍  ആശുപത്രിയില്‍ (വീഡിയോ)
Updated on
1 min read

പഞ്ച്കുള:  തനുശ്രീ ദത്തയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ലാഘവത്തില്‍ ഗുസ്തി പിടിക്കാന്‍ ഗോദയിലേക്കിറങ്ങിയ വിവാദ നായിക രാഖി സാവന്തിന് കാലിടറി. വാചകമടി പോലെ അത്ര നിസ്സാരമല്ല കായികാഭ്യാസമെന്ന തിരിച്ചറിവിലാണ് താരം ഇപ്പോള്‍. ഗുസ്തിമത്സരത്തിനിടെ പരിക്കേറ്റ രാഖിയിപ്പോള്‍ നടുവിനും വയറിനും പരിക്കേറ്റ് ചികിത്സയിലാണ്.

 ഹരിയാനയിലെ പഞ്ച്കുളയില്‍ നടന്ന കോണ്ടിനെന്റല്‍ റസ്ലിങ് എന്റര്‍ടെയിന്‍മെന്റിലാണ് വെല്ലുവിളിയുമായി രാഖി ഇറങ്ങിയത്. ഒരു കൈ നോക്കുന്നോയെന്ന് ചോദിച്ചതേയുള്ളൂ. വനിതാ ഗുസ്തി താരം രാഖിയോട് സമ്മതം മൂളി. ആദ്യ ഇടിയില്‍ നടുവും തല്ലി ദാ കിടക്കുന്നു ബോളിവുഡിലെ 'ഡ്രാമാ ക്വീന്‍'. വയറും നടുവും വേദനിക്കുന്നുവെന്ന് പറഞ്ഞ് റിങില്‍ വീണ രാഖിയെ ഒടുവില്‍ എടുത്തുകൊണ്ടാണ്  സംഘാടകരും വനിതാ പൊലീസും ആശുപത്രിയിലേക്ക് പോയത്. 

 മീ ടൂ ക്യാമ്പെയിനെ പരിഹസിച്ചും തനുശ്രീ ദത്തയ്‌ക്കെതിരെ 25 പൈസയുടെ മാനനഷ്ടക്കേസ് നല്‍കിയും രാഖി നേരത്തേ വാര്‍ത്തയില്‍ നിറഞ്ഞ് നിന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com