വെള്ളത്തിനടിയില്‍ മധുവിധു ആഘോഷിച്ച് മിലിന്ദ് സോമനും അങ്കിതയും! ചിത്രങ്ങള്‍ കാണാം

വിവാഹശേഷവും തങ്ങള്‍ക്കിടയിലെ പ്രണയത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍. 
വെള്ളത്തിനടിയില്‍ മധുവിധു ആഘോഷിച്ച് മിലിന്ദ് സോമനും അങ്കിതയും! ചിത്രങ്ങള്‍ കാണാം
Updated on
2 min read

വിമര്‍ശനങ്ങള്‍ ഏറെ നേടിയ വിവാഹമായിരുന്നു പ്രശസ്ത നടനും ഇന്ത്യയുടെ ഹോട്ടസ്റ്റ് മോഡലുമായ മിലിന്ദ് സോമന്റേത്. എന്നാല്‍ എതിര്‍പ്പുകളെയെല്ലാം താണ്ടി മിലിന്ദും അങ്കിതയും വിവാഹിതരാകുകയായിരുന്നു. വിവാഹശേഷവും തങ്ങള്‍ക്കിടയിലെ പ്രണയത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍. 

വിവാഹശേഷമുള്ള ആദ്യ 10k റണ്‍ എന്ന അടിക്കുറിപ്പോടെ ഇവര്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വെളളത്തിനടിയില്‍ നിന്നുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരിക്കുന്നു. മിലിന്ദും അങ്കിതയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഈ ചിത്രങ്ങളും പങ്കുവച്ചത്.

ബോഡി ബില്‍ഡിങ്ങില്‍ തരംഗം സൃഷ്ടിച്ച്, ഇന്ത്യയുടെ ഏറ്റവും ഹോട്ടസ്റ്റ്, സെക്‌സിയസ്റ്റ് മോഡല്‍ ആയി മാറിയ വ്യക്തിയാണ് മിലിന്ദ്. മെയ്ഡ് ഇന്‍ ഇന്ത്യ എന്ന മ്യൂസിക് ആല്‍ബമാണ് മിലിന്ദിനെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കിയത്. നിര്‍മ്മാതാവ്, ഫിറ്റ്‌നസ് പരിശീലകന്‍ എന്ന നിലയിലും മിലിന്ദ് തിളങ്ങിയിരുന്നു. ഇതിനുശേഷം സിനിമകളില്‍ മിലിന്ദിനെ കാണാന്‍ സാധിച്ചു. അമ്പത്തിരണ്ടുകാരനായ മിലിന്ദ് തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ അങ്കിതയെ വിവാഹം ചെയ്യുന്നു എന്നതായിരുന്നു ഇവരുടെ വിവാഹത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ എതിര്‍പ്പുകളെ വകവയ്ക്കാതെ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ഇരുവരും വിവാഹിതരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Zareen Khan
Daya Sujith , Manju Pillai
RJ Bincy
Mohanlal and Priyadarshan, G Suresh Kumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com