വെള്ളത്തിനടിയിൽ നൃത്തം ചെയ്ത് ശ്രുതി ഹാസൻ; ആരാധകരുടെ മനംകവർന്ന് ഫോട്ടോഷൂട്ട്

വെള്ളത്തിനടിയിൽ ഡാൻസ് പോസുകളിൽ നിൽക്കുന്ന ശ്രുതിയെയാണ് ചിത്രത്തിൽ കാണുന്നത്
വെള്ളത്തിനടിയിൽ നൃത്തം ചെയ്ത് ശ്രുതി ഹാസൻ; ആരാധകരുടെ മനംകവർന്ന് ഫോട്ടോഷൂട്ട്
Updated on
2 min read

ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലിരിക്കാൻ തുടങ്ങിയതോടെ പഴയ ഓർമകളിലേക്കാണ് താരങ്ങളുടെ സഞ്ചരം. പഴയ യാത്രകളുടേയും ഫോട്ടോഷൂട്ടിന്റേയുമെല്ലാം ചിത്രങ്ങളും താരങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ ആരാധകരുടെ മനംകീഴടക്കുന്നത് തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസനാണ്. പഴയ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ അമ്പരപ്പിക്കുകയാണ് താരം. 

വെള്ളത്തിനടിയിൽ ഡാൻസ് പോസുകളിൽ നിൽക്കുന്ന ശ്രുതിയെയാണ് ചിത്രത്തിൽ കാണുന്നത്. രസകരമായ അടിക്കുറിപ്പുകൾക്കൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എവിടെയായാലും എനിക്ക് ഡാൻസ് ചെയ്യാനാവും എന്നായിരുന്നു ഒരു പോസ്റ്റിലെ അടിക്കുറിപ്പ്. സ്വപ്നം കാണുന്ന എവിടേക്കു വേണമെങ്കിലും എനിക്ക് പോകാനാവുമെന്നും നാളെയിലേക്ക് കുതിക്കുകയാണ് എന്നും താരം കുറിച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിലുള്ള ചിത്രങ്ങളിലെല്ലാം താരം അതീവ സുന്ദരിയാണ്. താരത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

ലോക്ക്ഡൗണിൽ മുംബൈയിലെ വീട്ടിലാണ് ശ്രുതി. ഒറ്റയ്ക്കുള്ള ദിനങ്ങൾ താൻ ചെലവിടുന്നത് എങ്ങനെയെന്ന് വീഡിയോയിലൂടെയും ഫൊട്ടോയിലൂടെയും ശ്രുതി ആരാധകരുമായി പങ്കുവച്ചിരുന്നു. പാചകവും സംഗീതവുമൊക്കെയായി ആക്റ്റീവാണ് താരം. പ്രിയങ്ക ബാനർജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ദേവി എന്ന ഹ്രസ്വചിത്രമാണ് ശ്രുതിയുടേതായി അവസാനം പുറത്തിറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com