വേട്ടെക്കാരനിൽ അച്ഛനൊപ്പം ആടിത്തകർത്ത സഞ്ജയ് വീണ്ടും ആരാധക ഹൃദയങ്ങൾ കീഴടക്കുന്നു; വിജയ‌ുടെ മകൻ അഭിനയിച്ച ഹ്രസ്വ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് (വീഡിയോ)

ജംഗ്ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വ ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. 51 സെക്കന്റ് ദൈര്‍ഘ്യമുളള ടീസറാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്
വേട്ടെക്കാരനിൽ അച്ഛനൊപ്പം ആടിത്തകർത്ത സഞ്ജയ് വീണ്ടും ആരാധക ഹൃദയങ്ങൾ കീഴടക്കുന്നു; വിജയ‌ുടെ മകൻ അഭിനയിച്ച ഹ്രസ്വ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് (വീഡിയോ)
Updated on
1 min read

വേട്ടെക്കാരന്‍ സിനിമയില്‍ ‘നാന്‍ അടിച്ച താങ്കമാട്ടേന്‍’ എന്ന ഗാനരംഗത്തില്‍ അച്ഛനൊപ്പം ചുവടുവച്ചാണ് വിജയുടെ മകന്‍ സഞ്ജയ് ആരാധക ഹൃദയങ്ങൾ കീഴടക്കിയത്. അന്നുമുതൽ താരപുത്രന്റെ അഭിനയമുഹൂർത്തങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ നായകനാകാൻ ഒരു പടികൂടെ അടുത്തിരിക്കുകയാണ് സഞ്ജയ്. ഒരു ഹ്രസ്വചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അച്ഛന് പിന്നാലെ മകനും അഭിനയത്തിലേക്കെത്തുന്നത്. 

ജംഗ്ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. 51 സെക്കന്റ് ദൈര്‍ഘ്യമുളള ടീസറാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജംങ്ഷൻ സംവിധാനം ചെയ്തിരിക്കുന്നതും സഞ്ജയ് ആണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com