

ആത്മഹത്യയ്ക്ക് മുമ്പുള്ള ആഴ്ചകളിൽ നടൻ സുശാന്ത് സിങ് രജ്പുത് ആവർത്തിച്ച് തന്റെ പേര് ഗുഗിളിൽ തിരഞ്ഞിരുന്നെന്ന് പൊലീസ്. താനുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കണ്ടെത്താൻ ആയിരുന്നു ഇതെന്ന് മുംബൈ പൊലീസ് കമ്മീഷ്ണർ സഞ്ജയ് ബ്രാവേ പറഞ്ഞു. സുശാന്തിന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്ത അദ്ദേഹത്തിന്റെ മുൻ മാനേജർ ദിഷാ സാലിയന്റെ പേരും മാനസിക പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം ഗുഗിളിൽ തിരഞ്ഞിരിന്നെന്ന് കണ്ടെത്തി.
വേദനയില്ലാത്ത മരണം, സ്‌കിസോഫ്രീനിയ (പ്രവൃത്തികൾക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗം), ബൈപോളാർ ഡിസോഡർ എന്നിവയെക്കുറിച്ചും നടൻ തിരഞ്ഞിരുന്നെന്ന് സഞ്ജയ് ബ്രാവേ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള രാത്രിയിൽ രണ്ട് മണിക്കൂറോളം തുടർച്ചയായി തന്റെ പേര് അദ്ദേഹം ഗുഗിളിൽ തിരഞ്ഞിരുന്നെന്നും അന്വേഷണോദ്യോഗസ്ഥർ പറയുന്നു.
കലിന ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഫോറൻസിക് റിപ്പോർട്ടുകളിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. നടന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പരിചിതമായ അക്കൗണ്ടുകളിലേക്കാണ് പണമിടപാടുകൾ നടന്നതെന്നും കഴിഞ്ഞ വർഷം ട്രാൻസ്ഫർ ചെയ്തതിൽ ഏറ്റവും കൂടിയ തുകയായ 2.8 കോടി രൂപ ജിഎസ്ടിക്ക് വേണ്ടിയായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates