''വേദനയുണ്ടായിരുന്നു. ഞാന്‍ ആരോടും പറഞ്ഞില്ല, ചിരിച്ചോണ്ടിരുന്നു'': മനസ് തുറന്ന് വിനീത് ശ്രീനിവാസന്‍

''ആകെ ലൈസന്‍സ് എടുക്കാന്‍ വേണ്ടിയാണ് ടു വീലര്‍ ഓടിച്ചിട്ടുള്ളത്, പിന്നെ സിനിമക്കു വേണ്ടിയും''.
''വേദനയുണ്ടായിരുന്നു. ഞാന്‍ ആരോടും പറഞ്ഞില്ല, ചിരിച്ചോണ്ടിരുന്നു'': മനസ് തുറന്ന് വിനീത് ശ്രീനിവാസന്‍
Updated on
1 min read

വാഗത സംവിധയകനായ ഗിരീഷ് എഡിയുടെ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലെത്തുകയാണ്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ അരങ്ങേറ്റം കുറിച്ച മാത്യു മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ചില അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് വിനീത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. തനിക്ക് ടൂവീലര്‍ ഓടിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ വിനീത്, സിനിമയ്ക്ക് വേണ്ടി ബുള്ളറ്റ് ഓടിച്ചപ്പോള്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വളരെ രസകരമായാണ് വിവരിക്കുന്നത്. 

''ആകെ ലൈസന്‍സ് എടുക്കാന്‍ വേണ്ടിയാണ് ടു വീലര്‍ ഓടിച്ചിട്ടുള്ളത്, പിന്നെ സിനിമക്കു വേണ്ടിയും. എനിക്ക് ബുള്ളറ്റ് ഓടിക്കാന്‍ അറിയില്ല. മുത്തശ്ശിക്കഥയില്‍ ജൂഡ് ഒരു എസ്ഡി തന്ന് എന്നോട് ഓടിക്കാന്‍ പറഞ്ഞു. അപര്‍ണ ബാലമുരളിയുമൊത്തുള്ള ഒരു പാട്ടാണ്. ചിരിച്ചോണ്ടാണ് ഓടിക്കേണ്ടത്. 

പക്ഷേ, ഉള്ളില്‍ പേടിയായിരുന്നു. പിന്നെ ഒരു സിനിമാക്കാരനിലും അരവിന്ദന്റെ അതിഥികളിലും ടു വീലര്‍ ഓടിച്ചു. ബുള്ളറ്റ് ഓടിക്കുന്നത് ആദ്യയായാണ്. ഇടക്ക് വീഴുകയും ചെയ്തു. വേദനയുണ്ടായിരുന്നു. ഞാന്‍ ആരോടും പറഞ്ഞില്ല. ചിരിച്ചോണ്ടിരുന്നു. ഇപ്പോള്‍ ടൂവിലര്‍ ഓടിക്കാന്‍ പഠിച്ചുവരികയാണ്'- വിനീത് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com