ബോളിവുഡില്‍ ആഞ്ഞടിക്കുകയാണ് മീ റ്റൂ മൂവ്‌മെന്റ്. ഓരോ ദിവസവും നിരവധി പ്രമുഖരാണ് ലൈംഗികാരോപണത്തില്‍ കുടുങ്ങുന്നത്. ടെലിവിഷന്‍ ചാനലിലെ ഏറ്റവും സംസ്‌കാര സമ്പന്നനായ വേഷങ്ങളില്‍ എത്തുന്ന അലോക് നാഥാണ് ഇപ്പോള്‍ മീറ്റുവില്‍ കുടുങ്ങിയിരിക്കുന്നത്. പ്രമുഖ എഴുത്തുകാരിയും ചാനന്‍ പ്രൊഡ്യൂസറുമായ വിന്‍ത നന്ദയാണ് അലോക് നാഥിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുമുന്‍പ് അയാളില്‍ നിന്നുണ്ടായ അതിക്രമമാണ് അവര്‍ തുറന്നു പറഞ്ഞത്.
ഈ നിമിഷത്തിനായി കഴിഞ്ഞ 19 വര്‍ഷമായി താന്‍ കാത്തിരിക്കുകയായിരുന്നു എന്നു പറഞ്ഞാണ് അവര്‍ കുറിപ്പ് ആരംഭിക്കുന്നത്. സിനിമയിലും ടെലിവിഷനിലും സംസ്‌കാരസമ്പന്നന്റെ റോളില്‍ എത്തുന്ന ആ കാലഘട്ടത്തിലെ ടെലിവിഷനിലെ താരമായിരുന്ന ആളാണ് തന്നെ ആക്രമിച്ചത് എന്നാണ് പേര് എടുത്തുപറയാതെ തന്റെ ഫേയ്സ്ബുക്കിലൂടെ നന്ദ പറഞ്ഞത്. പിന്നീട് ഐഎന്‍എസിനോടാണ് അവര്‍ അലോനാഥിന്റെ പേര് വെളിപ്പെടുത്തിയത്. ഹിന്ദി സിനിമകളിലും സീരിയലുകളിലേയും അച്ഛന്റെ മാതൃകാ രൂപമായിരുന്നു അയാള്‍.
മദ്യപാനിയും നാണമില്ലാത്തവനുമായ അയാള്‍ ആ കാലഘട്ടത്തിലെ ടെലിവിഷന്‍ സ്റ്റാര്‍ കൂടിയായിരുന്നു. അതിനാല്‍ അയാളുടെ ചെയ്തികളെല്ലാം എല്ലാവരും ക്ഷമിച്ചു. അയാളുടെ മോശം പ്രവൃത്തിയെക്കുറിച്ച് നിരവധി പേര്‍ക്ക് പറയാനുണ്ടാകും. അലോകിന്റെ വീട്ടില്‍ വെച്ച് നടന്ന ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അയാളുടെ ക്രൂരതയ്ക്ക് നന്ദ ഇരയാകുന്നത്. കുടിക്കാന്‍ കൊടുത്ത പാനിയത്തില്‍ എന്തോ ചേര്‍ത്തിരുന്നു എന്നാണ് അവര്‍ പറയുന്നത്. വെളുപ്പിന് രണ്ട് മണിയായിരുന്നു അപ്പോള്‍. ആരുമില്ലാത്ത വഴിയിലൂടെ നടന്നുപോവുകയായിരുന്നു. പകുതിയെത്തിയപ്പോള്‍ കാര്‍ ഓടിച്ച് അയാള്‍ എത്തി. വീട്ടില്‍ കൊണ്ടുപോയി വിടാം എന്ന് പറഞ്ഞു. അയാളെ വിശ്വസിച്ച് താന്‍ വണ്ടിയില്‍ കയറി. പിന്നീട് നടന്ന സംഭവങ്ങള്‍ വളരെ കുറച്ചേ നന്ദയ്ക്ക് ഓര്‍മയുള്ളൂ.
എന്നാല്‍ തന്റെ വായിലേക്ക് മദ്യം ഒഴിച്ചു തന്നതും തന്നെ ക്രൂരമായി പീഡിപ്പിച്ചും അവര്‍ ഓര്‍ക്കുന്നു. അടുത്ത ദിവസം ഉച്ചയ്ക്ക് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത് വേദനയിലാണ്. ബലാത്സംഗപ്പെടുത്തുക മാത്രമല്ല. തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ എനിക്കായില്ല. ഇതിനെക്കുറിച്ച് ചില സുഹൃത്തുക്കളോട് താന്‍ പറഞ്ഞു. എന്നാല്‍ എല്ലാം മറന്ന് മുന്നോട്ടുപോകാനായിരുന്നു അവരുടെ ഉപദേശം. നന്ദ കുറിച്ചു.
അതിന് ശേഷം പ്ലസ് ചാനലില്‍ പരിപാടികള്‍ എഴുതാനും സംവിധാനം ചെയ്യാനുമുള്ള ജോലി അവര്‍ക്ക് ലഭിച്ചു. എന്നാല്‍ അലോകിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ നിന്നെല്ലാം ഇവര്‍ക്ക് മാറിപ്പോകേണ്ടിവന്നു. ഒരു ഭീഷണിയായിട്ടാണ് അയാള്‍ നിലനിന്നത്. അയാളില്‍ നിന്ന് വീണ്ടും അത്തരം പെരുമാറ്റമുണ്ടായതോടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണവുമായി നന്ദ രംഗത്തെത്തിയത്. ആക്രമണത്തിന് ഇരയായാള്‍ നിശബ്ദയായി ഇരിക്കരുത്. അക്രമിയെക്കുറിച്ച് വിളിച്ചുപറയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates