വേർപിരിഞ്ഞെന്ന വാർത്തകൾക്ക് മറുപടിയോ?; വിശാലിന് ജന്മദിനാശംസകൾ നേർന്ന് അനിഷ, 'തിളങ്ങാനായി ജനിച്ചവൻ'

തമിഴ് നടന്‍ വിശാലിന്റെ ജന്മ ദിനത്തിൽ ആരാധകർ ഉൾപ്പെടെ നിരവധിപ്പേരാണ് ആശംസകൾ നേർന്നത്
വേർപിരിഞ്ഞെന്ന വാർത്തകൾക്ക് മറുപടിയോ?; വിശാലിന് ജന്മദിനാശംസകൾ നേർന്ന് അനിഷ, 'തിളങ്ങാനായി ജനിച്ചവൻ'
Updated on: 
1 min read

തമിഴ് നടന്‍ വിശാലിന്റെ ജന്മ ദിനത്തിൽ ആരാധകർ ഉൾപ്പെടെ നിരവധിപ്പേരാണ് ആശംസകൾ നേർന്നത്.  എന്നാല്‍ ആശംസകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് വിശാലിന്റെ ഭാവി വധു അനിഷയുടെ ജന്മദിനാശംസ. അനിഷ റെഡ്ഡി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിശാലിന് ആശംസകള്‍ അറിയിച്ചത്.

‘പിറന്നാള്‍ ആശംസകള്‍… തിളങ്ങാനായി ജനിച്ചവനാണ് നിങ്ങള്‍… എന്നെന്നും നിങ്ങളിലെ സ്‌നേഹവും സൗന്ദര്യവും ഞാന്‍ എന്നും മനസില്‍ സൂക്ഷിക്കും…മുന്നോട്ടും നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ എന്ന ഞാന്‍ വിശ്വസിക്കുന്നു… എന്നും സ്‌നേഹം…’  വിശാലുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനിഷ ഇങ്ങനെ കുറിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹം വേണ്ടെന്ന് വച്ചുവെന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അനിഷയുടെ ആശംസ എന്നതാണ് ശ്രദ്ധേയം.

ഇക്കഴിഞ്ഞ മാര്‍ച്ച് 16നായിരുന്നു വിശാലും അനിഷയും തമ്മിലുള്ള വിവാഹ നിശ്ചയം. ഒക്ടോബറില്‍ വിവാഹം നടക്കുമെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ പിരിഞ്ഞു എന്നാണ് സൂചന. അനിഷ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് വിശാലമായുള്ള ചിത്രങ്ങള്‍ റിമൂവ് ചെയ്തതാണ് ഗോസിപ്പുകള്‍ക്ക് കാരണമായത്. സിനിമാ സെറ്റില്‍വെച്ച് കണ്ടുമുട്ടിയ അനിഷയും വിശാലും തമ്മില്‍ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Parvathy Thiruvothu, Vinay Fort
Khalifa
Joly Jospeh, Kailash and Mammootty
Sathyan Anthikad, Jisma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com