മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് നടി നിമിഷ സജയൻ. കുറഞ്ഞകാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചത്. ഇതിനൊപ്പം ശക്തമായ നിലപാടുകളിലൂടെയും താരം വാർത്തകളിൽ നിറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടി ആനിയുമായുള്ള നിമിഷയുടെ സംഭാഷണമാണ്. ആനി അവതാരകയായി എത്തുന്ന ഒരു ചാനൽ ഷോയിലാണ് മേക്കപ്പിനെക്കുറിച്ച് നിമിഷ സംസാരിച്ചത്. തനിക്ക് മേക്കപ്പിടാൻ ഇഷ്ടമല്ല എന്നാണ് താരം പറഞ്ഞത്. തുടർന്ന് നിമിഷയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അതിനൊപ്പം തന്നെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മേക്കപ്പിട്ട ചിത്രങ്ങൾക്ക് താഴെ പരിഹാസവുമായി ചിലരെത്തി. നിരവധി പേർ ചോദ്യങ്ങളുമായി എത്തിയതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വ്യക്തിപരമായി തനിക്ക് മേക്കപ്പ് ഇഷ്ടമല്ലെന്നും എന്നാൽ സിനിമയ്ക്ക് വേണ്ടി മേക്കപ്പിടും എന്നാണ് താരം കുറിച്ചത്.
നിമിഷ സജയന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്.എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട് ... കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു... എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ് ഞാൻ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്... മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും.... എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാതത്തിനാൽ ഇവിടെ ക്കുറിപ്പ് നൽക്കുന്നു
NB: വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates