

തിരുവനന്തപുരത്ത് സമ്പർക്ക വ്യാപനം രൂക്ഷമായതിന് പിന്നാലെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് സ്വർണ്ണക്കടത്ത് പുറത്തുവന്നതു കാരണമാണെന്ന് നടി അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം രണ്ട് പ്രശ്നങ്ങളേയും ബന്ധിപ്പിച്ചത്. അഴിമതി പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു എന്നാണ് താരം കുറിച്ചത്. സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ് അഹാനയുടെ പോസ്റ്റ്.
ശനിയാഴ്‍ച- ഒരു പ്രധാന രാഷ്‍ട്രീയ അഴിമതി പുറത്തുവരുന്നു. ഞായറാഴ്‍ച- അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു, വെൽ- എന്നാണ് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. തലസ്ഥാനത്ത് സമ്പർക്കവ്യാപനം രൂക്ഷമായിരിക്കെ കേരളത്തിലെ കൊവിഡ് സ്ഥിതിയെ നിസാരവല്‍ക്കരിക്കുന്നത് ആണ് അഹാന കൃഷ്‍ണകുമാറിന്റെ സ്റ്റാറ്റസ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
സ്വർണ്ണക്കടത്തിനെ പൊളിറ്റിക്കല്‍ സ്‍കാം എന്ന് കുറിച്ചതും വലിയ വിമര്‍ശനത്തിന് കാരണമായി. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന വ്യാജപ്രചരണത്തെയാണ് അഹാന കൃഷ്‍ണകുമാര്‍ പിന്തുണച്ചത് എന്നും ചിലര്‍ പറയുന്നു. തലസ്ഥാനത്ത് 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വലിയ രീതിയിലുള്ള സമ്പർക്കവ്യാപനമാണ് നജഗരത്തിലുണ്ടായത്. ഇന്നലെ മാത്രം 88 പേരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. പൂന്തുറയിലെ സ്ഥിതി അതീവ ഗുരുതരമാണ്. തിരുവനന്തപുരത്ത് സാമൂഹ്യ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറയുമ്പോഴാണ് അഹാനയുടെ പോസ്റ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates