ശാരീരികമായി കീഴ്‌പ്പെടുത്തുന്ന ഒരവസ്ഥ വരാത്തിടത്തോളം കാലം എന്റെ കാര്യം സേഫ് ആണ്: കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഹണി റോസ്

മലയാളത്തിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ താരം ഹണി റോസ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ്. 
ശാരീരികമായി കീഴ്‌പ്പെടുത്തുന്ന ഒരവസ്ഥ വരാത്തിടത്തോളം കാലം എന്റെ കാര്യം സേഫ് ആണ്: കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഹണി റോസ്
Updated on
1 min read

ലച്ചിത്ര മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറച്ചിലുകള്‍ നടത്തി നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ ചില സ്ത്രീകളും തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായി. അതിനിടെ മലയാളത്തിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ താരം ഹണി റോസ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ്. 

സിനിമയില്‍ കാസ്റ്റിങ് കൗച്ച്  നിലനില്‍ക്കുന്നുണ്ടെങ്കിലും നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നത് എന്നാണ് ഹണി പറയുന്നത്. സിനിമയിലായാലും സിനിമയ്ക്കു പുറത്തായാലും സ്വന്തം ഡിഗ്‌നിറ്റിയില്‍ ഉറച്ചു നില്‍ക്കാറുണ്ടെന്നും മറ്റാര്‍ക്കും അതിലൊന്നും കൈകടത്താനാവില്ലെന്നും ഹണി പറയുന്നു.

ശാരീരികമായി കീഴ്‌പ്പെടുത്തുന്ന ഒരവസ്ഥ വരാത്തിടത്തോളം കാലം തന്റെ കാര്യം സെയ്ഫ് ആണെന്നും ഹണി പറയുന്നു. താന്‍ എക്‌സ്പീരിയന്‍സ് ചെയ്ത കാര്യങ്ങളെക്കുറിച്ചു മാത്രമാണ് പറയുന്നതെന്നും ഹണി കൂട്ടിച്ചേര്‍ത്തു. അച്ഛനും അമ്മയും എപ്പോഴും തനിക്കൊപ്പമുണ്ടെന്നും ഹണി പറയുന്നു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഹണി ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

മലയാളസിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് നടി പാര്‍വതി തിരുവോത്താണ്. ഏതുവിഷയത്തിലും ധീരമായ നിലപാടുകളുള്ള രാധിക ആപ്‌തെയാണ് ബിടൗണിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറയാന്‍ ധൈര്യം കാട്ടിയത്. പല ഉന്നതന്മാര്‍ക്കും ഇതില്‍ പങ്കുള്ളതുകൊണ്ട് ഉള്ളിലെ ഭയം കാരണം ചൂഷണത്തിനിരയായവര്‍ ഇതിനെക്കുറിച്ച് തുറന്നു പറയാന്‍ ധൈര്യം കാട്ടില്ലെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ലൈംഗിക ചൂഷണത്തെക്കുറിച്ചും ലോകത്തോടു വിളിച്ചു പറയാന്‍ ധൈര്യം കാട്ടിയത് നടി ശ്രീ റെഡ്ഢി ആയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com