ശ്വാസ തടസം; ബോളിവുഡ്‌ താരം ഋഷി കപൂര്‍ ആശുപത്രിയില്‍ 

ശ്വാസ തടസം; ബോളിവുഡ്‌ താരം ഋഷി കപൂര്‍ ആശുപത്രിയില്‍ 

ഋഷി കപൂറിന്റെ ഭാര്യയും, മകനും, നടനുമായ രണ്‍ബീര്‍ കപൂറും ആശുപത്രിയിലുണ്ട്
Published on


മുംബൈ: ബോളിവുഡ്‌ താരം ഋഷി കപൂറിനെ ശ്വാസ തടസത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ്‌ ഫൗണ്ടേഷന്‍ ആശുപത്രിയിലാണ്‌ അദ്ദേഹം ചികിത്സയിലുള്ളത്‌.

ശ്വാസ തടസത്തെ തുടര്‍ന്നാണ്‌ ആശപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്‌ ഋഷി കപൂറിന്റെ സഹോദരനും, ചലച്ചിത്ര താരവുമായ രണ്‍ധീര്‍ കപീര്‍ പറഞ്ഞു. ഋഷി കപൂറിന്റെ ഭാര്യയും, മകനും, നടനുമായ രണ്‍ബീര്‍ കപൂറും ആശുപത്രിയിലുണ്ട്‌.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. 2018ല്‍ ഋഷി കപൂറിന്‌ കാന്‍സറാണെന്ന്‌ കണ്ടെത്തിയതോടെ അമേരിക്കയില്‍ ഒരു വര്‍ഷത്തോളം ചികിത്സയ്‌ക്ക്‌ വിധേയനായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്‌തംബറിലാണ്‌ അദ്ദേഹം മടങ്ങി എത്തിയത്‌. ഫെബ്രുവരിയില്‍ രണ്ട്‌ വട്ടം ഋഷി കപൂര്‍ ആശുപത്രിയിലായിരുന്നു. അണുബാധയെ തുടര്‍ന്നും, പിന്നാലെ പനി ബാധിച്ചുമായിരുന്നു അത്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com