ശ്വാസതടസ്സം, നൃത്തസംവിധായിക സരോജ് ഖാൻ ആശുപത്രിയിൽ 

കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് കുടുംബാം​ഗങ്ങൾ അറിയിച്ചു
ശ്വാസതടസ്സം, നൃത്തസംവിധായിക സരോജ് ഖാൻ ആശുപത്രിയിൽ 
Updated on
1 min read

പ്രശസ്ത ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാനെ(71) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച്ചയാണ് മുംബൈയിലെ ഗുരു നാനാക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും രോ​ഗലക്ഷണങ്ങളൊന്നും ഇല്ലെന്നും കുടുംബാം​ഗങ്ങൾ അറിയിച്ചു. 

മൂന്നു തവണ മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് സരോജ് ഖാൻ. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളുടെ നൃത്തസംവിധാനത്തിനായിരുന്നു പുരസ്‌കാരം.

എക് ദോ തീൻ, ചോലി കെ പീച്ചേ ക്യാ ഹേ, ഡോലാരേ ഡോലാരേ, ഹം കോ ആജ് കൽ ഹെയ് ഇന്തെസാർ തുടങ്ങിയവ ശ്രദ്ധേയ ​ഗാനങ്ങളാണ്. കരൺ ജോഹർ ചിത്രം 'കലങ്ക്' ആണ് ഏറ്റവും ഒടുവിൽ ചെയ്തത്. ചിത്രത്തിൽ മാധുരീ ദീക്ഷിത്തിന്റെ നൃത്തരം​ഗമാണ് സരോജ് ഖാൻ ചിട്ടപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com