'ഷര്‍ട്ടുകള്‍ മാറി മാറിയിട്ട് ഫോട്ടോയും വിഡിയോയും എടുത്ത് പല ദിവസങ്ങളിലായി പോസ്റ്റ് ചെയ്തു കയ്യടി വാങ്ങുന്ന ഊഡായിപ്പ്‌; സന്തോഷ് പണ്ഡിറ്റിനെതിരേ കുറിപ്പ്

ഒരു പരിപാടിക്ക് സന്തോഷ് പണ്ഡിറ്റിനെ ക്ഷണിച്ചപ്പോഴുണ്ടായ അനുഭവമാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അനൂജ പറയുന്നത്
'ഷര്‍ട്ടുകള്‍ മാറി മാറിയിട്ട് ഫോട്ടോയും വിഡിയോയും എടുത്ത് പല ദിവസങ്ങളിലായി പോസ്റ്റ് ചെയ്തു കയ്യടി വാങ്ങുന്ന ഊഡായിപ്പ്‌; സന്തോഷ് പണ്ഡിറ്റിനെതിരേ കുറിപ്പ്
Updated on
3 min read

സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ കയ്യടിവാങ്ങിയ നടനാണ് സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലേയും പാലക്കാട്ടെയുമെല്ലാം ആദിവാസി ഊരുകളിലും മറ്റും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കയ്യടി വാങ്ങാന്‍ സന്തോഷ് പണ്ഡിറ്റ് മറക്കാറില്ല. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തക അനൂജ. ഒരു പരിപാടിക്ക് സന്തോഷ് പണ്ഡിറ്റിനെ ക്ഷണിച്ചപ്പോഴുണ്ടായ അനുഭവമാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അനൂജ പറയുന്നത്. 

ഒരു ദിവസം ആരെങ്കിലും ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ കൂടെ ചേര്‍ന്ന് ഷര്‍ട്ടുകള്‍ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വീഡിയോയും എടുത്ത് പല ദിവസങ്ങളില്‍ ആയി പോസ്റ്റ് ചെയ്ത് യൂട്യൂബില്‍ നിന്നും പേജില്‍ നിന്നും കാശുണ്ടാക്കുകയാണ് സന്തോഷ് പണ്ഡിറ്റ് എന്നാണ് ആരോപണം. ഒരു കുട്ടിയുടെ ചികിത്സാ ചിലവിനായാണ് അനൂജ സന്തോഷ് പണ്ഡിറ്റിനെ വിളിക്കുന്നത്. ഒരു ഷര്‍ട്ട് മാത്രം എടുത്തു തന്നാല്‍ മതി എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പാലക്കാട് ബസ് ഇറങ്ങിയതു മുതല്‍ വട്ടം കറക്കിയെന്നും ആരോപിച്ചു. തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിനിടയില്‍ പറ്റിപ്പോയ ഏറ്റവും വലിയ അബദ്ധമാണ് സന്തോഷ് പണ്ഡിറ്റ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പോസ്റ്റ്. 

ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

സന്തോഷ് പണ്ഡിറ്റ് എന്ന പരമ ചെറ്റയോട് കുറച്ചു കാര്യം പറയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്.. പോസ്റ്റ് ഇടുമുന്നേ അയ്യാളുടെ ഫാന്‍സ് ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അവരോട് രണ്ട് വാക്ക്.. ദയവ് ചെയ്തു അയ്യാളെ നേരില്‍ പരിജയം ഇല്ലാ എങ്കിള്‍ എന്നോട് വഴക്കിനു വരരുത്.. 
ഇത് ഞങ്ങള്‍ കുറച്ചു ആളുകളുടെ അനുഭവവും പിന്നെ ഞങ്ങളുടെ അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങളും ആണ് എന്ന് ഓര്‍മിപ്പിച്ചു കൊള്ളുന്നു.... 
കുറച്ചു കാലം മുന്നേ വരെ ഒരു മനസാക്ഷി ഉള്ള സിനിമനടന്‍ എന്ന ആരാധന എനിക്കും ഇയാളോട് ഉണ്ടായിരുന്നു എന്നും എന്നോട് തന്നെയുള്ള പുച്ഛത്തോടെ കുറിക്കട്ടെ....

എടൊ സന്തോഷ് പണ്ഡിത് എന്ന ഒന്നാന്തരം ഉഡായിപ്പെ തന്റെ പേജില്‍ ഞങ്ങള്‍ കുറെ ആളുകള്‍ ഇടുന്ന കമന്റുകള്‍ മൊത്തം ഡിലീറ്റുകയും എന്നെ ബ്ലോകക്കാക്കി കമന്റു ഒന്നും ഇടാന്‍ പറ്റാണ്ടാക്കുകയും ഒക്കെ ചെയ്താല്‍ പറയാനുള്ളത് പറയില്ല എന്ന് തനിക് തോന്നിയോ..

താന്‍ എന്താ പറഞ്ഞത് താന്‍ വലിയ പ്രശക്തന്‍ ആണ് എന്നോ പിന്നെന്താ ഇവിടെ ഉള്ളവര്‍ ഒക്കെ നാട്ടുകാരുടെ കൈയ്യില്‍ നിന്നും കാശുപിരിച്ചു പ്രശക്തന്‍ ആകുമ്പോലെ അല്ല നീ പ്രശക്തന്‍ ആയത് എന്നോ..നന്മമരങ്ങള്‍ ഒന്നും നല്ലത് അല്ലെ സെല്‍ഫി എടുത്ത് പോസ്റ്റ് ഇടാനാണ് ചാരിറ്റി ചെയ്യുന്നത് എന്നോ...

എടൊ ഊളെ നിന്നെ നന്നായി അറിയുന്ന കുറച്ചു പേര് എങ്കിലും ഇവിടെ ഉണ്ട് എന്ന് താന്‍ മറന്നു പോയോ...

ഞങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിനിടയില്‍ പറ്റിപ്പോയ ഏറ്റവും വലിയ അബദ്ധം ആണെടോ തന്നെ വിളിച്ചു പ്രോഗ്രാമിന് കൊണ്ട് വന്നത്.

അന്ന് തനിക് ഫോണ്‍ ചെയ്യുപ്പോള്‍ ഞാന്‍ തന്നോട് പറഞ്ഞതും ആണ് താങ്കള്‍ക് ആകുന്ന സഹായം വയ്യാത്ത ഒരു കുട്ടിക്കു ചികിത്സചിലവിനു എങ്കിലും താന്‍ ചെയ്താല്‍ ഒരു ഉപകാരം ആണെന്ന്. അന്ന് താന്‍ പറഞ്ഞു നമുക്ക് നോക്കാം ഞാന്‍ വരട്ടെ എന്ന്..

പിറ്റേ ദിവസം മുതല്‍ താങ്കള്‍ പല വട്ടം ചോദിച്ചു എന്നാണ് പോകേണ്ടുന്നത് എന്ന് ഡേറ്റ് പറഞ്ഞു താന്‍ വരാം എന്ന് പറഞ്ഞിട്ട് താന്‍ എന്നോട് ആവശ്യപെട്ടത് പെണ്ണുങ്ങളുടെ സാരിയൊക്കെ പോലുള്ള ഒരു ഷര്‍ട്ട് മാത്രം മതി എന്നാണ്.. എന്നിട്ട് ഞങ്ങളുടെ പ്രോഗ്രാമുകളെ കുറിച്ച് മൊത്തം മനസിലാക്കി താന്‍..

പിന്നെ താങ്കള്‍ പാലക്കാട് വന്നു ബസ്സ് ഇറങ്ങിയ സമയം മുതല്‍ ഞങ്ങളെ ഇട്ട് വട്ടം കറക്കിയത് താന്‍ മറന്നാലും ഞങ്ങള്‍ക്ക് മറക്കാന്‍ ആകില്ല..

ഏറ്റവും കൂടിയ ഹോട്ടലില്‍ എസി റൂമില്‍ ഇരുന്നു താന്‍ ഓഡര്‍ ഇടുക ആയിരുന്നില്ലേ..

മുഖത്തു ഇടുന്ന പൗണ്ടേഷന്‍ കൊണ്ട് നീട്ടിയൊരു കുറിയും ഇട്ട് പൊറോട്ടയും ബീഫും കഴിച്ചു ഏമ്പക്കവും വിട്ട് ബീഫിന്റ രുചി വര്‍ണ്ണിക്കുന്ന താന്‍ ആണോടോ പുവര്‍വെജിറ്റേറിയന്‍ ബിജെപികാരന്‍ ആരെ കാണിക്കാന്‍ ആണെടോ ..

തനിക് കടയില്‍ കൊണ്ടുപോയി വാങ്ങിത്തന്ന ഷര്‍ട്ട് പോരാഞ്ഞിട്ട് താന്‍ ഞങ്ങളുടെ സഹോദരന്റെ പഴയ ഷര്‍ട്ടുകള്‍ വരെ എടുത്തോണ്ട് പോയി മാറി മാറി ഇട്ട് ഫോട്ടോയും വീഡിയോസും എടുക്കുകയും ഞങ്ങള്‍ വാങ്ങിക്കൊണ്ടു പോയ സാധനങ്ങളും കൊടുക്കാന്‍ കൊണ്ട് പോയ പൈസയും ഒക്കെ ഞങ്ങളില്‍ ആരെങ്കിലും കൊടുക്കാം എന്ന് കരുതിയപ്പോള്‍ ഒക്കെയും താന്‍ ഞങ്ങളുടെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ചു കൊടുത്തപ്പോള്‍ മിണ്ടാതെ സമ്മതിച്ചു തന്നത് തന്നെ പേടിച്ചിട്ട് അല്ല താന്‍ പറഞ്ഞ പബ്ലിസിറ്റിയ്ക് വേണ്ടി അല്ല മറിച്ചു ഞങ്ങള്‍ ഇവിട ഓരോരുത്തരുടെ കാലും കൈയും പിടിച്ചു ഒപ്പിച്ച പൈസ ആരുടെ കൈകൊണ്ടായാലും എത്തേണ്ടുന്ന ഇടത്തു എത്തിയാല്‍ മതിയെന്ന ചിന്തയില്‍ ആണ്...

ഞങ്ങളെ മുതലെടുക്കാന്‍ വേണ്ടി അവിടെ നില്കാന്‍ നോക്കിയ തന്നെ ശല്യം കാരണം രാത്രി തന്നെ കാറില്‍ കയറ്റി വീട്ടിലേക്കു കൊണ്ടാക്കാന്‍ പുറപ്പെട്ട അഭിജിത്തിനെയും മുസ്തഫമാഷിനെ കൊണ്ടും ഉപ്പു മുതല്‍ ആട്ടിയ മാവ് വരെ അടുക്കളയിലേക്കുള്ള സാധനം മൊത്തം വാങ്ങിപ്പിച്ചപ്പിച്ചപ്പോഴും ഡോക്ടര്‍ സതീഷിന്റെ വീട്ടില്‍ നിന്നും തൈരും മാങ്ങയും വരെ വീട്ടില്‍ കൊണ്ട് പോകാന്‍ വേണം എന്ന് വാശിപിച്ചപ്പോഴും ഷാജഹാന്റെ സ്റ്റുഡിയോയില്‍ കയറി ഇരുന്ന് ഷാജിയെ കൊല്ലാതെ കൊന്നത്.. ഒക്കെ ഒരു തമാശ ഭാവത്തിലെ ഞങ്ങള്‍ എടുത്തിരുന്നുള്ളൂ...

പക്ഷെ പിറ്റേന് താന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു പാലക്കാട് മലപ്പുറം മേഖലകളില്‍ തന്റെ ജീവകാരുണ്യപ്രവര്‍ത്തനം തുടരുന്നു സപ്പോര്‍ട്ടുമായി ഞങ്ങള്‍ കൂടെ ഉണ്ടെന്ന്.. 
ആ പോസ്റ്റിള്‍ വന്ന കമന്റുകള്‍ ചേട്ടാ സ്വന്തം പായ്ക്കറ്റില്‍ നിന്നും കാശ് എടുത്ത് ഇതൊക്കെ ചെയ്യാന്‍ ചേട്ടന് മാത്രമേആകുള്ളൂ എന്നൊക്ക ആയിരുന്നു.. അതിനു താന്‍ കൊടുത്ത മറുപടി അതെ എന്നെ പോലെ ഞാന്‍ മാത്രമേ ഉള്ളൂ എന്ന്...

അന്ന് തന്റെ തന്തക് ഞാന്‍ വിളിക്കേണ്ടിവന്നത് എന്താണെന്നു അറിയോ... നൂറും ഇരുനൂറും ഒക്കെയായി ഞങ്ങള്‍ ഓരോ സാധാരണക്കാരന്റെ കൈയ്യില്‍ നിന്നും പിരിച്ചു എടുത്ത് നടത്തിയ പ്രവര്‍ത്തനത്തെ ഞങ്ങള്‍ അദ്ധ്യാനിച്ച കാശിള്‍ വന്നു ഞങ്ങളുടെ പിള്ളേരുടെ പഴയഷര്‍ട്ട് ഉള്‍പ്പടെ എടുത്തുകൊണ്ടു പോയ താന്‍ തന്റെ കാശുകൊണ്ട് ആണ് ഇതൊക്കെ ചെയ്തത് എന്ന് ആക്കിയതിന്റെ പേരില്‍ സഹായിച്ച ആളുകളുടെയും ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കേണ്ടി വന്നത് കൊണ്ട് ആണ്....

അന്ന് മുതല്‍ തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്യഷിക്കുകയായിരുന്നു ഞങ്ങള്‍...

താന്‍ 85ശതമാനവും ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തനം നടത്തുന്നത് എന്ന് ഞങ്ങക് ഉറപ്പ് ഉണ്ട്..

ഒരു ദിവസം ആരെങ്കിലും ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ കൂടെ ചേര്‍ന്ന് ഷര്‍ട്ടുകള്‍ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വീഡിയോയും എടുത്ത് പല ദിവസങ്ങളില്‍ ആയി പോസ്റ്റ് ചെയ്തു നാട്ടുകാരെ പറ്റിച്ചു കുപ്രസക്തിയും നേടി യുടൂബില്‍ നിന്നും പേജില്‍ നിന്നും കാശുണ്ടാക്കുന്ന തനിക് തനിക് എന യോഗ്യതയാണെടോ ചാരിറ്റിപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കാന്‍...

ഇതൊക്കെ അറിയുന്നവര്‍ ഇടുന്ന കമന്റുകള്‍ മൊത്തം ഡിലീറ്റി തന്റെ വൃത്തികെട്ട കുബുദ്ധി തിരിച്ചറിയാത്ത പാവങ്ങളെ പറ്റിച്ചു ജീവിക്കയല്ലേടോ ചെറ്റേ നീ ...

ഈ പോസ്റ്റ് ചിലപ്പോള്‍ അഞ്ചോ പത്തോ പേരെ കാണുള്ളൂ ആയിരിക്കാം പക്ഷെ നീ കാണും എന്ന് നൂറു ശതമാനം ഉറപ്പ് എനിക്ക് ഉണ്ട്..

വലിയ വലിയ ആളുകള്‍ക്കു മേല്‍ കേസ് കൊടുക്കുന്ന നിനക്ക് തന്റേടം ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞതില്‍ എന്തെകിലും തെറ്റ് ഉണ്ടെന്നു ഉറപ്പ് ഉണ്ടെങ്കില്‍ എന്റെ പേരില്‍ കേസ് കൊടുക് മാനനഷ്ടത്തിനു....

ഇത്രയും കൊണ്ട് തീര്‍ന്നിട്ടില്ല ബാക്കി ഇനി പുറകെ വരും എന്ന്.

അനുജ എന്ന വനജ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com