ഷാജിപാപ്പന്‍ ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്.
ഷാജിപാപ്പന്‍ ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും
Updated on
1 min read

തിയേറ്ററുകള്‍ ഉത്സവപ്പറമ്പാക്കാന്‍ ഷാജിപാപ്പനും കൂട്ടരുമെത്തുകയാണ്. ഡിസംബര്‍ 22നാണ് ആട് 2ന്റെ റിലീസിങ് തീയതി തീരുമാനിച്ചിട്ടുള്ളത്. ആട് ഒന്നാം ഭാഗത്തിലെ ഹിറ്റ് കഥാപാത്രമായ ഷാജിപ്പാപ്പന്‍ അങ്ങനെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ഒന്നാം ഭാഗം തിയേറ്ററില്‍ അത്ര ഓടിയില്ലെങ്കിലും പ്രധാന കഥാപാത്രമായ ഷാജിപാപ്പന് ഒരുപാട് ആരാധകരുണ്ടായി. 

മിഥുന്‍ മാനുവല്‍ തോമസ് ആന്‍മരിയയ്ക്കും അലമാരയ്ക്കും ശേഷം സംവിധാനം ചെയ്ത ചിത്രം ഷാജിപ്പാപ്പന്റെ രണ്ടാം വരവുതന്നെ. അറയ്ക്കല്‍ അബുവിനേപ്പോലുള്ള പാപ്പന്റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും ഉണ്ടാകും. സര്‍ബത്ത് ഷമീര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് ബാബു എത്തും. ചിത്രത്തിന്റെ നിര്‍മാതാവ്കൂടിയായ വിജയ് ബാബുതന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചതും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com