ഷാരൂഖ് ഖാന്‍ ചിത്രമൊരുക്കാന്‍ ആഷിക് അബു; തിരക്കഥ ശ്യാം പുഷ്‌കരന്‍

നിരവധി സിനിമകളുടെ സംവിധാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആഷിക് അബു ബോളിവുഡിലേക്ക്
ഷാരൂഖ് ഖാന്‍ ചിത്രമൊരുക്കാന്‍ ആഷിക് അബു; തിരക്കഥ ശ്യാം പുഷ്‌കരന്‍
Updated on
1 min read

മുംബൈ: നിരവധി സിനിമകളുടെ സംവിധാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആഷിക് അബു ബോളിവുഡിലേക്ക്. കിങ് ഖാന്‍ ഷാരൂഖ് ഖാനെ നായകനാക്കി സിനിമ ഒരുക്കാനാണ് ആഷിക്ക് അബുവിന്റെ പ്ലാന്‍. ഷാരൂഖിന്റെ വീട് ആയ മന്നത്തില്‍ ആഷിക്കും തിരക്കഥാ കൃത്ത് ശ്യാം പുഷ്‌കരനും കിങ് ഖാന്റെ ഒപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

പുതിയ ചിത്രത്തിന്റെ വരവ് അറിയിച്ച് ആഷിക് അബു തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ശ്യാം പുഷ്‌കരന്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്.

സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി ഷാരൂഖിന്റെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ എത്തിയതായിരുന്നു ആഷിക്ക് അബുവും ശ്യാം പുഷ്‌കരനും. മലയാളത്തില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ഈ പ്രോജ്ക്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com