ഷീർ ഫ്രോക്കിൽ മലൈകയുടെ ഹോട്ട് ഫോട്ടോഷൂട്ട്; വില അറിഞ്ഞ് ഞെട്ടി ആരാധകർ! 

സെലിബ്രറ്റി ഡിസൈനർ സാൻഡ്ര മാന്‍സൗറിന്റെ ലാ ഫെമ്മെ എന്ന കളക്ഷനിലുള്ള വസ്ത്രമാണ് മലൈക ധരിച്ചിരിക്കുന്നത്
ഷീർ ഫ്രോക്കിൽ മലൈകയുടെ ഹോട്ട് ഫോട്ടോഷൂട്ട്; വില അറിഞ്ഞ് ഞെട്ടി ആരാധകർ! 
Updated on
2 min read

ഫാഷൻ കാര്യങ്ങളിൽ ഒട്ടും പിറകിലോട്ടല്ല ബോളിവുഡ് സുന്ദരി മലൈക അറോറ. പുത്തൻ പരീക്ഷണങ്ങൾ നടത്താനും വസ്ത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെ  അവതരിപ്പിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ മലൈക പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങളിലെ വസ്ത്രമാണ് ഇപ്പോൾ ഫാഷൻ ലോകത്തിന്റെ മനം കവർന്നിരിക്കുന്നത്. 

കറുപ്പ് ഷീർ ഫ്രോക്കിൽ ​ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. അരയിൽ ധരിച്ചിരിക്കുന്ന ലെതർ ബെൽറ്റും വസ്ത്രത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഡ്രോപ് ഇയർ റിങ്സും സ്മോക്കി ഐ മേക്കപ്പും ചേർന്നതോടെ ലുക്ക് പൂർണ്ണമായി.   

സെലിബ്രറ്റി ഡിസൈനർ സാൻഡ്ര മാന്‍സൗറിന്റെ ലാ ഫെമ്മെ എന്ന കളക്ഷനിലുള്ള വസ്ത്രമാണ് മലൈക ധരിച്ചിരിക്കുന്നത്. ഇതിന്റെ വില കേട്ടപ്പോൾ ആരാധകർ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടു. കണ്ടാൽ സിംപിൾ എന്ന് തോന്നിക്കുന്ന ഈ ഫ്രോക്കിന് വില 1,70,940 രൂപയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com