'ഷെയ്‌നെതിരേ വാര്‍ത്ത കൊടുത്താല്‍ പേയ്‌മെന്റ് കിട്ടും, നിങ്ങള്‍ ചെയ്തില്ലെങ്കില്‍ പണം വാങ്ങി മറ്റാരെങ്കിലും ചെയ്യും'; തുറന്നു പറഞ്ഞ് സംവിധായകന്‍

ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍ എന്നിവയില്‍ ഷെയ്ന്‍ നിഗത്തിനു എതിരെ പോസ്റ്റുകള്‍, സ്‌റ്റോറീസ് വരണമെന്നും ഹിറ്റിന് അനുസരിച്ച് പേയ്‌മെന്റ് കിട്ടുമെന്നുമാണ് മെസേജ്
'ഷെയ്‌നെതിരേ വാര്‍ത്ത കൊടുത്താല്‍ പേയ്‌മെന്റ് കിട്ടും, നിങ്ങള്‍ ചെയ്തില്ലെങ്കില്‍ പണം വാങ്ങി മറ്റാരെങ്കിലും ചെയ്യും'; തുറന്നു പറഞ്ഞ് സംവിധായകന്‍
Updated on: 
1 min read

യുവനടന്‍ ഷെയ്‌നിന് എതിരേ ഗെയിം പ്ലാന്‍ നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ സാജിദ് യാഹിയ. ഷെയ്‌നെതിരേ പെയ്ഡ് ന്യൂസ് കൊടുക്കണം എന്നാവശ്യപ്പെട്ട് ഒരു വ്യക്തി വാട്‌സ്ആപ്പില്‍ മെസേജ് അയച്ചു എന്നാണ് അദ്ദേഹം പറയുന്നത്. മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സാജിജ് കുറിപ്പിട്ടിരിക്കുന്നത്. ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍ എന്നിവയില്‍ ഷെയ്ന്‍ നിഗത്തിനു എതിരെ പോസ്റ്റുകള്‍, സ്‌റ്റോറീസ് വരണമെന്നും ഹിറ്റിന് അനുസരിച്ച് പേയ്‌മെന്റ് കിട്ടുമെന്നുമാണ് മെസേജ്. നമ്മള്‍ ചെയ്തില്ലെങ്കില്‍ പണം വാങ്ങി മറ്റാരെങ്കിലും ചെയ്യുമെന്നും മെസേജിലുണ്ട്. എന്നാല്‍ തന്റെ അടുത്ത ചിത്രത്തിലെ നടനാണ് ഷെയ്‌നെന്നും അതിനാല്‍ ചെയ്യാനാവില്ലെന്നുമാണ് മറുപടിയായി പറയുന്നത്. 

സാജിദ് യാഹിയയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

'എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസേജ് ആണിത്. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. കാരണം ഷെയിന്‍ നിഗം വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ ആണ്. ഇത് വായിച്ചതില്‍ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാല്‍ കഴിയുന്ന എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ഷെയിന്റെ കൂടെ ആയിരിക്കും.
 
Moju Mohan എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസേജ് ആണിത്.
കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ നാലഞ്ചു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തില്‍ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസേജ് വരികയുണ്ടായി. ഷെയിന്‍ നിഗം ആണ് വിഷയം. ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍ എന്നിവ ഉണ്ടോ? ഹിറ്റിന് അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിന്‍ നിഗത്തിനു എതിരെ പോസ്റ്റുകള്‍, സ്‌റ്റോറീസ് വരണം. അതായത് 'പെയ്ഡ് ന്യൂസ്'.
വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ ഷെയിന്‍ നിഗം വില്ലന്‍ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങള്‍ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാന്‍ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്. ഷെയിന്‍ മാത്രമല്ല വില്ലന്‍. ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്.#തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ.വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER