സംവിധായകന്‍ രാകേഷ് റോഷനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കൊടുംകുറ്റവാളി പരോളില്‍ ഇറങ്ങി മുങ്ങി; മൂന്ന് മാസത്തിന് ശേഷം പിടിയില്‍

2000 ജനുവരിയിലാണ് ഇയാള്‍ രാകേഷ് റോഷനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്
സംവിധായകന്‍ രാകേഷ് റോഷനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കൊടുംകുറ്റവാളി പരോളില്‍ ഇറങ്ങി മുങ്ങി; മൂന്ന് മാസത്തിന് ശേഷം പിടിയില്‍
Updated on
1 min read

മുംബൈ; ബോളിവുഡ് സംവിധായകനും ഹൃത്വിക് റോഷന്റെ അച്ഛനുമായ രാകേഷ് റോഷനെ കൊല്ലാന്‍ ശ്രമിച്ചത് ഉള്‍പ്പടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കൊടും കുറ്റവാളി പിടിയില്‍. പരോളില്‍ ഇറങ്ങി കഴിഞ്ഞ മൂന്ന് മാസമായി മുങ്ങി നടന്നിരുന്ന ഇയാളെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 52 കാരനായ സുനില്‍ വി ഗൈക്വാഡാണ് അറസ്റ്റിലായത്. 

11 കൊലപാതക കുറ്റവും ഏഴ് കൊലപാതകശ്രമവുമാണ് ഇയാളുടെ പേരിലുള്ളത്. 2000 ജനുവരിയിലാണ് ഇയാള്‍ രാകേഷ് റോഷനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സാന്റ ക്രൂസ് ഓഫിസിന് പുറത്തുവെച്ച് രാകേഷ് റോഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് റൗണ്ട് വെടിവെച്ചതില്‍ രണ്ടെണ്ണം രാകേഷിന്റെ ശരീരത്തിലേറ്റു. 

തുടര്‍ന്ന് അറസ്റ്റിലായ ഇയാളെ ആജീവനാന്ത തടവിന് വിധിച്ചു. 28 ദിവസത്തെ പരോളിനായി ഈ വര്‍ഷം ജൂണ്‍ 26നാണ് രാകേഷ് പുറത്തിറങ്ങുന്നത്. പരോള്‍ കഴിഞ്ഞ് തിരിച്ച് ജയിലില്‍ എത്താതെ പല സ്ഥലങ്ങളിലായി ഇയാള്‍ ഒളിച്ചു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സുനില്‍ പര്‍സിക്കില്‍ എത്തുമെന്ന സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇയാളെ പിടികൂടാനായി വലവിരിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com