സംവിധായകന് സഹസംവിധായകന്റെ സ്മരണാഞ്ജലി: രാജേഷ് പിള്ളയുടെ ഓര്‍മ്മദിവസത്തില്‍ ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഉയരെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
സംവിധായകന് സഹസംവിധായകന്റെ സ്മരണാഞ്ജലി: രാജേഷ് പിള്ളയുടെ ഓര്‍മ്മദിവസത്തില്‍ ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Updated on
2 min read

ഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് രാജേഷ് പിള്ള എന്ന അമൂല്യ സംവിധായകന്‍ ലോകത്ത് നിന്ന് വിടപറഞ്ഞത്. ഇന്ന അദ്ദേഹത്തിന്റെ ഓര്‍മ്മദിവസത്തില്‍ തന്നെ രാജേഷ് പിള്ളയുടെ സഹസംവിധായകനും സഹോദരതുല്യനുമായിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഉയരെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നടി മഞ്ജു വാര്യരാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ട് രാജേഷ് പിള്ളയെ ഓര്‍മ്മിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്. പ്രിയപ്പെട്ട മനുവിനും, ക്യാമറക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ എന്ന് പറഞ്ഞ മഞ്ജു 'ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേര്‍ത്ത് നിര്‍ത്താം, നല്ല സിനിമകളിലൂടെ ഓര്‍മ്മിച്ചുകൊണ്ടേ ഇരിക്കാം'- എന്നെഴുതിയാണ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. 

മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വതി മുഖ്യ കഥാപാത്രമായി എത്തുന്ന 'ഉയരെ'യില്‍ ആസിഫ് അലിയും ടൊവിനോ തോമസും മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്. മൂവരും ഒന്നിച്ച് നില്‍ക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നതും. ചിത്രത്തില്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായാണ് പാര്‍വതി എത്തുന്നത്.

ബോബി  സഞ്ജയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് നി!ര്‍മ്മാണം. സംഗീതമൊരുക്കിയിരിക്കുന്നത് ഗോപിസുന്ദറാണ്. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. 

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്ററിന്റെ പൂര്‍ണ്ണരൂപം

കടന്നു വന്ന വഴികളിൽ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓർമിക്കുവാൻ കഴിയാറില്ല. മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ വേട്ടയുടെ സഹാസംവിധായകൻ മനു അശോകൻ അദ്ദേഹത്തിന് സ്വന്തം സഹോദരൻ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകൻ ആയി മനു വളരുന്നത് കാണാൻ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു.

‘ഉയരെ' എന്ന സിനിമയിലൂടെ മനു സ്വാതന്ത്രസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്റെ ഗുരുവിന് , അദ്ദേഹത്തിന്റെ ഓർമ ദിവസത്തിൽ ഇങ്ങനെ ഒരു സ്‌മരണാഞ്ജലി നൽകുന്നത് അത് കൊണ്ട് തന്നെ വിലമതിക്കാൻ ആവാത്ത ഒന്നാകുന്നു. ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കു വെക്കട്ടെ, ഉയരെയുടെ ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ.

ഒരുപാട് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരൻ പി.വി.ഗാംഗധാരൻ സാറിന്റെ മൂന്നു പെണ്മക്കൾ സിനിമ നിർമാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. എസ്.ക്യൂബ് ഫിലിംസിനും, പ്രിയപ്പെട്ട മനുവിനും, ക്യാമറക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേർത്ത് നിർത്താം, നല്ല സിനിമകളിലൂടെ ഓർമ്മിച്ചുകൊണ്ടേ ഇരിക്കാം!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com