സജ്ന ഷാജിക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ, നാളെ ഉച്ചയ്ക്ക് ഇരുമ്പനത്തെത്തും 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിൽപന
സജ്ന ഷാജിക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ, നാളെ ഉച്ചയ്ക്ക് ഇരുമ്പനത്തെത്തും 
Updated on: 
1 min read

വഴിയരികിൽ ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്ജെൻഡർ സജന ഷാജിക്ക് പിന്തുണയുമായി ചലച്ചിത്ര-നാടകനടൻ സന്തോഷ് കീഴാറ്റൂർ. സജനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വഴിയരികിൽ ബിരിയാണി വിൽക്കാനൊരുങ്ങുകയാണ് സന്തോഷ്. നാളെ ഉച്ചയ്ക്ക് 12.30ന് ഇരുമ്പനത്താണ് സജനക്കൊപ്പം സന്തോഷ് ബിരിയാണി വിൽക്കാനെത്തുന്നത്.

ട്രാൻസ്ജെൻഡേഴ്സിനോട് ചിലർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിക്കാനും എല്ലാ മനുഷ്യർക്കും തുല്യ അവകാശമാണെന്ന് ഓർമ്മിപ്പിക്കാനുമാണ് പരിപാടിയിൽ പങ്കാളിയാകുന്നതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിൽപന.

ബിരിയാണി വിറ്റ് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ച സജനയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ സോഷ്യൽ മീഡിയയിൽ നിറഞ്ഞതാണ്. വഴിയോരക്കച്ചവടം ചിലർ മുടക്കിയതോടെ ഉണ്ടാക്കിയ ഭക്ഷണമെല്ലാം വീട്ടിലേക്ക് മടക്കികൊണ്ടുവരേണ്ടിവന്നു. കരഞ്ഞുതളർന്ന സജനയുടെ ലൈവ് വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് പിന്തുണയറിയിച്ചെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER