സണ്ണി വെയ്‌നിന്റെ തമിഴ് അരങ്ങേറ്റചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

'സഖാവ് ബാലന്‍' എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.
സണ്ണി വെയ്‌നിന്റെ തമിഴ് അരങ്ങേറ്റചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
Updated on: 
1 min read

സണ്ണി വെയ്ന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ജിപ്‌സി. രാജു മുരുഗന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നടന്‍ ജീവയാണ് നായകന്‍. നതാഷ സിങ് ആണ് നായികാ വേഷത്തിലെത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'സഖാവ് ബാലന്‍' എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സണ്ണിയുടെയും ജീവയുടെയും ശബ്ദത്തിലൂടെയാണ് . ട്രെയിലര്‍ മുന്നോട്ടുപോകുന്നത്. 

ചിത്രം ഇന്ത്യയുടെ സമാന രാഷ്ട്രീയ സാഹചര്യങ്ങളെ ചോദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഭരണഘടനയ്ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളാക്കി ജയിലിലടക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധങ്ങളുമാണ് പ്രമേയം. രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ്‌കെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER