സല്‍മാനെകുറിച്ച് അന്ന് ഷാറൂഖ് പറഞ്ഞത് സത്യമോ?

യഥാര്‍ത്ഥത്തില്‍ സിനിമാതാരം ആയിരിക്കുന്നതിന് കൂടുതലും ദൂഷ്യവശങ്ങളാണ് ഉള്ളത് ഷാറൂഖ് പറയുന്നു
സല്‍മാനെകുറിച്ച് അന്ന് ഷാറൂഖ് പറഞ്ഞത് സത്യമോ?
Updated on: 
1 min read

48മണിക്കൂര്‍ ജയില്‍വാസത്തിന് ശേഷം സല്‍മാന്‍ ഖാന്‍ മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ബോളിവുഡ്. സല്‍മാനെ കുറ്റകാരനെന്ന് വിധിച്ചുകൊണ്ടുള്ള കോടതിവിധി വന്നപ്പോള്‍ മുതല്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ താരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. സൊനാക്ഷി സിന്‍ഹ, അര്‍ജുന്‍ രാംപാല്‍, വരുണ്‍ ധവാന്‍, ജയാ ബച്ചന്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ പരസ്യമായിതന്നെ കോടതിവിധിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിരവധിപ്പേര്‍ സല്‍മാന്റെ വസതി സന്ദര്‍ശിക്കുകയുമുണ്ടായി. എന്നാല്‍ ഇക്കൂട്ടത്തില്‍ ബോളിവുഡ് കിംഗ് ഖാന്റെ പ്രതികരണം എന്തെന്നറിയാനുള്ള വ്യഗ്രതയിലാണ് ആരാധകര്‍. നിലവിലെ കോടതിവിധിയോട് ഇതുവരെ ഷാറൂഖ് പ്രതികരിച്ചിട്ടില്ലെങ്കിലും മുമ്പൊരിക്കല്‍ താരം സല്‍മാനെകുറിച്ച് പറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. 

വീഡിയോയില്‍ സല്‍മാനെ അനുകൂലിച്ചാണ് ഷാറൂഖ് സംസാരിച്ചിരിക്കുന്നത്. സല്‍മാന്റെ തെറ്റുകള്‍ തെളിയിക്കപ്പെടുന്നതിനു മുമ്പേ അദ്ദേഹം ജഡ്ജ് ചെയ്യപ്പെടാറാണ് പതിവെന്നാണ് എസ്ആര്‍കെ വീഡിയോയില്‍ പറയുന്നത്. 

' ചിലപ്പോള്‍ ഞാന്‍ കരുതും ഒരു സിനിമാതാരം ആയിരിക്കുന്നതുകൊണ്ട് ഒരുപാട് പ്രയോജനങ്ങള്‍ ഉണ്ടെന്ന് പക്ഷെ യഥാര്‍ത്ഥത്തില്‍ സിനിമാതാരം ആയിരിക്കുന്നതിന് കൂടുതലും ദൂഷ്യവശങ്ങളാണ് ഉള്ളത്. ഒരു സെലിബ്രിറ്റി ആയിരിക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ ദോഷം നിങ്ങളുടെ തെറ്റ് തെളിയിക്കപ്പെടുന്നതിനുമുമ്പേ നിങ്ങള്‍ വിധിക്കപ്പെടും എന്നതാണ്. ഇതാണ് സല്‍മാന്റെ കാര്യത്തില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്'.

ഇന്ത്യന്‍ ജുഡീഷ്യറിയെ ചോദ്യം ചെയ്യാന്‍ താന്‍ ആളല്ലെങ്കിലും ഇത് സല്‍മാന് സംഭവിക്കരുതായിരുന്നെന്ന് താന്‍ ആഗ്രഹിക്കുന്നെന്ന് ഷാറൂഖ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com