'സവര്‍ണ മേനോനോട് പുച്ഛം, ജീവിക്കാന്‍ നടക്കുന്ന ബിനീഷിനോട് സ്‌നേഹം'; രൂക്ഷ വിമര്‍ശനവുമായി സന്തോഷ് കീഴാറ്റൂര്‍

നടന്‍ ബിനീഷ് ബാസ്റ്റിന്റെ കൂടെ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്
'സവര്‍ണ മേനോനോട് പുച്ഛം, ജീവിക്കാന്‍ നടക്കുന്ന ബിനീഷിനോട് സ്‌നേഹം'; രൂക്ഷ വിമര്‍ശനവുമായി സന്തോഷ് കീഴാറ്റൂര്‍
Updated on
1 min read

നടന്‍ അനീഷ് ബാസ്റ്റിനെ ആക്ഷേപിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് എതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. കേരള പിറവി ദിനത്തില്‍ സവര്‍ണ മേനോനോട് പുച്ഛം എന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. നടന്‍ ബിനീഷ് ബാസ്റ്റിന്റെ കൂടെ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

പാലക്കാട് സര്‍്ക്കാര്‍ മെഡിക്കല്‍ കൊളജിലെ കൊളേജ് ഡേയ്ക്ക് മുഖ്യാതിഥിയായിട്ടാണ് ബിനീഷ് ബാസ്റ്റിനെ വിളിച്ചു വരുത്തിയത്. എന്നാല്‍ മാഗസിന്‍ പ്രകാശനം ചെയ്യാന്‍ എത്തിയ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷിനൊപ്പം വേദി പങ്കിടില്ലെന്ന് യൂണിയന്‍ ഭാരവാഹികളെ അറിയിക്കുകയായിരുന്നു. സിനിമയില്‍ ചാന്‍സ് ചോദിച്ചു നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാവില്ല എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. തുടര്‍ന്ന് ബിനീഷ് വേദിയില്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ സംവിധായകനും കൊളജ് പ്രിന്‍സിപ്പലിനും യൂണിയന്‍ ഭാരവാഹികള്‍ക്ക് എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

സന്തോഷ് കീഴാറ്റൂരിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

കേരള പിറവി ദിനത്തില്‍
സവര്‍ണ്ണമേനോനോട്
പുച്ഛം.......
ജീവിക്കാന്‍ നടക്കുന്ന
ബിനീഷിനോട് സ്‌നേഹം

ഏങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര
ഈങ്കളെ
കൊത്തിയാലും
ഒന്നല്ലെ ചോര
പിന്നെ
നാങ്കളും
ഈങ്കളും
തമ്മില്‍ എന്താ വ്യത്യാസം.....
... #നടന്‍ബിനീഷ്ബാസ്റ്റിന്റെകൂടെ #
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com