സാക്ഷിയെ കുളിപ്പിച്ച് ആന; ബി​ഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോ വൈറൽ 

'ഫാബ് ബൈ ഫൈസ' എന്ന ഫാഷന്‍ ബ്രാന്‍ഡിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്‌
സാക്ഷിയെ കുളിപ്പിച്ച് ആന; ബി​ഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോ വൈറൽ 
Updated on
1 min read


മിഴില്‍ ബിഗ് ബോസ് സീസൺ 3യിൽ ഏറെ ആരാധകരെ നേടിയ താരമായി‌രുന്നു നടി സാക്ഷി അഗർവാൾ. ബി​ഗ് ബോസ് ഹൗസിൽ നിന്ന് പുറത്തെത്തിയതിന് പിന്നാലെ മോഡലിങ്ങിലും സിനിമയിലും കൈനിറയെ അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. സാക്ഷിയുടെ പുതിയൊരു ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. 

ആലപ്പുഴയില്‍ വച്ച് നടന്ന ഫോട്ടോഷൂട്ടിൽ ആനക്കൊമ്പനൊപ്പമാണ് സാക്ഷി പോസ് ചെയ്തിരിക്കുന്നത്. 'ഫാബ് ബൈ ഫൈസ' എന്ന ഫാഷന്‍ ബ്രാന്‍ഡിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്‌. ഫോട്ടോഷൂട്ടിനിടയിൽ തുമ്പിക്കൈയിൽ വെള്ളമെടുത്ത് ആന നടിയെ കുളിപ്പിക്കുന്ന രസകരമായ രം​ഗവും സാക്ഷി പങ്കുവച്ചിട്ടുണ്ട്. 

രാജ എന്നു പേരുള്ള കൊമ്പനൊപ്പമുള്ള അനുഭവങ്ങളും സാക്ഷി വിഡിയോയ്‌ക്കൊപ്പം കുറിച്ചു. തന്റെ ഏറ്റവും നല്ല അനുഭവങ്ങളില്‍ ഒന്നായിരുന്നു ഇതെന്നാണ് താരത്തിന്റെ വാക്കുകള്‍. ഷൂട്ടിങ്ങിനിടയില്‍ രാജയ്ക്ക് യാതൊരു ഉപദ്രവവും വരുത്തിയിട്ടില്ലെന്നും സാക്ഷി പറയുന്നു. എന്നാൽ പണത്തിനും ഗ്ലാമറിനും വേണ്ടി മിണ്ടാപ്രാണിയെ ഉപയോഗിക്കരുതെന്ന് വിമർശിച്ചുള്ള കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com