സായി പല്ലവി ശരിക്കും ഒരു പ്രശ്‌നക്കാരിയാണോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി താരം

കൂടെ അഭിനയിച്ചവര്‍പോലും താരത്തിനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു
സായി പല്ലവി ശരിക്കും ഒരു പ്രശ്‌നക്കാരിയാണോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി താരം
Updated on
1 min read

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിക്കൊണ്ടിരിക്കുകയാണ് സായി പല്ലവി. തമിഴിലും തെലുങ്കിലും ഉള്‍പ്പടെ കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്. എന്നാല്‍ ഷൂട്ടിംഗ് സെറ്റില്‍ സായി പല്ലവിയുടെ പെരുമാറ്റത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ലയുള്ളത്. കൂടെ അഭിനയിച്ചവര്‍പോലും താരത്തിനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കന്നഡ നടന്‍ നാഗശൗര്യയ സായിയെക്കുറിച്ച് പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.

'നാഗശൗര്യയുടെ ഇന്റര്‍വ്യൂ ഞാനും കണ്ടിരുന്നു, ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഞെട്ടി പോയി. ഇത് കണ്ടശേഷം ഞാന്‍ സംവിധായകന്‍ എ.എല്‍. വിജയ്, ഛായാഗ്രാഹകന്‍ നീരവ് ഷാ എന്നിവരെ വിളിച്ച് അന്വേഷിച്ചു. സെറ്റില്‍ എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. ഇല്ല എന്നായിരുന്നു അവരുടെ മറുപടി. എന്തുകൊണ്ടാണ് ശൗര്യ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നാണ് അവര്‍ പറഞ്ഞത്. -സായി പല്ലവി പറഞ്ഞു. 

എല്ലാവരും നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും വേണ്ടിയാണ് വര്‍ക്ക് ചെയ്യുന്നതെന്നും എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അവരത് തന്നോടായിരുന്നു പറയേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു. നാഗശൗര്യ നല്ല നടനാണെന്നും എന്നാല്‍ എന്തുകൊണ്ടാണ് തന്നെക്കുറിച്ച് അങ്ങനെയൊക്കെ പറയുന്നതെന്ന് അറിയില്ലെന്നും സായി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com