'സാറേ... ഞാന്‍ ഇന്ദ്രന്‍സാണേ!' ഞാന്‍ പകച്ചുപോയി; തിരക്കഥാകൃത്തിന്റെ കുറിപ്പ്

'ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വെക്കത്തൊള്ളൂ'
'സാറേ... ഞാന്‍ ഇന്ദ്രന്‍സാണേ!' ഞാന്‍ പകച്ചുപോയി; തിരക്കഥാകൃത്തിന്റെ കുറിപ്പ്
Updated on: 
2 min read

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും താരജാഡകളൊന്നുമില്ലാത്ത പച്ച മനുഷ്യനാണ് ഇന്ദ്രന്‍സ്. ആരെയും അത്ഭുതപ്പെടുത്തുന്ന ഈ വ്യക്തിത്വത്തെക്കുറിച്ച് നിരവധി പേര്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയ ജിഷ്ണു എസ് രമേശിന്റെ കുറിപ്പാണ്. തന്റെ പോര്‍ഷന്‍ എന്നാണ് വരുന്നത് എന്ന് അറിയാന്‍ ജിഷ്ണുവിനെ ഇന്ദ്രന്‍സ് വിളിച്ചിരുന്നു. ആ വിളിയില്‍ പകച്ചുപോയി എന്നാണ് ജിഷ്ണു പറയുന്നത്. തലക്കനം വെക്കാവുന്ന സാഹചര്യം ആയില്ലേ എന്ന ചോദ്യത്തിനും മനസു കീഴടക്കുന്ന ഒരു ഉത്തരം താരത്തിന് ഉണ്ടായിരുന്നു. 

ജിഷ്ണുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
 

കഴിഞ്ഞ മാർച്ചില് പെട്ടെന്നൊരു ദിവസം എനിക്കൊരു കോള് വന്നു
" ഹലോ....
അനുഗ്രഹീതൻ ആന്റണീടെ കഥയെഴുതിയ ആളല്ലേ ?? "
അതേയെന്ന് ഞാൻ പറഞ്ഞപ്പോ കിട്ടിയ മറുപടിയിതായിരുന്നു...!!

" സാറേ.... ഞാൻ ഇന്ദ്രൻസാണേ.....!!

"ആ....ആര്...?? പകച്ച് പോയ ഞാൻ വിക്കി വിക്കി ചോദിച്ചു 

:) 
" ആക്ടർ ഇന്ദ്രൻസാ....ജിനോയി Jinoy നമ്പറ് തന്നിട്ടാ വിളിക്കുന്നെ....!!
എന്റെ പോർഷൻ എന്നാ വരുന്നേന്ന് അറിയാൻ വിളിച്ചതാ..
ലൊക്കേഷനില് വേറാരുടേം നമ്പറ് എന്റെ കയ്യിലില്ലാരുന്നു അതാ....!! 

:) 

:) "

എന്റെ പ്രായത്തേക്കാൾ എക്സ്പീരിയൻസുള്ള സംസ്ഥാന അവാർഡും ദേശീയ ശ്രദ്ധയും നേടിയ ഒരു നടൻ വെറും തുടക്കക്കാരനായ ഒരു ചെറുപ്പക്കാരനെ സാറേയെന്ന് വിളിക്കുക. നിന്ന് തിരിയാൻ സമയമില്ലാത്ത നേരത്ത് സ്വന്തം ക്യാരക്ടറിന്റെ ഷൂട്ട് എന്ന് തുടങ്ങും എന്നറിയാൻ ഇങ്ങോട്ട് വിളിച്ച് ഡേറ്റ് ഉറപ്പ് വരുത്തുക. അത്യാവശ്യം തലക്കനം ഒക്കെ വെക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് ഞാൻ ചോദിച്ചപ്പോ പുള്ളി മറുപടി പറഞ്ഞതിങ്ങനെയാണ്

" വീട്ടിലിപ്പഴും തയ്യൽ മെഷീനൊണ്ട് .
ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വെക്കത്തൊള്ളൂ. അതാണേല് മറക്കാനും പറ്റത്തില്ല അത്രേം ആഴത്തിലാ പതിഞ്ഞേക്കുന്നേ..!! " 
ഞാനാ മനുഷ്യനെ നോക്കി മനസ്സ് കൊണ്ടൊന്ന് തൊഴുതൂ...!! 
കഴിഞ്ഞ കുറച്ച് ദിവസം ഒരുമിച്ചുണ്ടായിരുന്നു. ഒന്നിച്ച് നിന്ന് പടം തീർത്തു. എല്ലാം കഴിഞ്ഞ് യാത്ര പറയുന്നതിന്റെ തൊട്ട് മുന്നേ വിറച്ച് വിറച്ച് വാങ്ങിച്ചെടുത്ത ഓട്ടോഗ്രാഫാണിത് 

:)

ഒരു വെറും മനുഷ്യന്റെ ഓട്ടോഗ്രാഫ് 

<3

- അനുഗ്രഹീതൻ ആന്റണി 

<3
Anugraheethan Antony 
സണ്ണി വെയ്ൻ,ഗൗരി കിഷൻ,ഇന്ദ്രൻസേട്ടൻ,സുരാജേട്ടൻ, ബൈജുച്ചേട്ടൻ ,പാർവ്വതിച്ചേച്ചി,സിദ്ധീക്കിക്കാ പിന്നെ ഞങ്ങള് കുറച്ച് തുടക്കക്കാരും 

:)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER