സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി പ്രണയത്തില്‍? സംസാരിക്കുന്നതേറെയും ഞങ്ങളുടെ സിനിമകളെക്കുറിച്ചെന്ന് നടി താര 

ഇരുവരും ജോഡികളായി എത്തുന്ന മര്‍ജാവാന്‍ ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് റിലീസ്
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി പ്രണയത്തില്‍? സംസാരിക്കുന്നതേറെയും ഞങ്ങളുടെ സിനിമകളെക്കുറിച്ചെന്ന് നടി താര 
Updated on
1 min read

ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളോട് പ്രതികരിക്കുകയാണ് സ്റ്റുഡന്റെ ഓഫ് ദി ഇയര്‍ 2 താരം താരാ സുതാരിയ. സിദ്ധാര്‍ത്ഥും താനും സുഹൃത്തുക്കള്‍ മാത്രമാണെന്നും അടുത്തടുത്ത് താമസിക്കുന്ന തങ്ങള്‍ക്കിടയില്‍ നല്ല അയല്‍ബന്ധമാണെന്നും താര പറഞ്ഞു. 

ഒന്നിച്ചായിരിക്കുമ്പോള്‍ ഞങ്ങളുടെ സിനിമകളെക്കുറിച്ചാണ് ഏറ്റവുമധികം സംസാരിക്കാറ്. ഉറപ്പായും മറ്റ് കാര്യങ്ങളും ഞങ്ങള്‍ സംസാരിക്കാറുണ്ട്. രണ്ട് അയല്‍ക്കാര്‍ തമ്മില്‍ സംസാരിക്കുന്നത് പോലെ തന്നെയാണ് ഞങ്ങള്‍ക്കിടയിലെ സംഭാഷണങ്ങളും. താര പറഞ്ഞു. 

സിദ്ധാര്‍ത്ഥിനൊപ്പം മര്‍ജാവാന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കികഴിഞ്ഞു താരയിപ്പോള്‍. തങ്ങള്‍ക്കിടയില്‍ പ്രണയബന്ധമല്ലെന്നും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുമാണ് താരയുടെ വാക്കുകള്‍. 

ഇരുവരും ജോഡികളായി എത്തുന്ന മര്‍ജാവാന്‍ ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് റിലീസ്. റിതേഷ് ദേശ്മുഖും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com