സിദ്ധാർത്ഥ് ഭരതന്റെ ജിന്നായി സൗബിൻ ഷാഹിർ; മോഷൻ പോസ്റ്റർ പുറത്തിറക്കി ദുൽഖർ

ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിൽ നായികയായെത്തുന്നത്
സിദ്ധാർത്ഥ് ഭരതന്റെ ജിന്നായി സൗബിൻ ഷാഹിർ; മോഷൻ പോസ്റ്റർ പുറത്തിറക്കി ദുൽഖർ
Updated on
1 min read

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജിന്നിൽ സൗബിൻ ഷാഹിർ നായകൻ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. പുസ്തകങ്ങളും പത്രക്കെട്ടും ഇരുമ്പുപെട്ടിയും നിറഞ്ഞ മുറിക്കുള്ളിൽ നിലത്ത് പായ വിരിച്ച് ഇരിക്കുന്ന സൗബിനാണ് പോസ്റ്ററിൽ. നടൻ ദുൽഖർ സൽമാനാണ് പോസ്റ്റർ പുറത്തുവിട്ടത്. 

ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കലി എന്ന ചിത്രത്തിന്റെ കഥാകൃത്ത് രാജേഷ് ​ഗോപിനാഥനാണ് ജിന്നിന്റെ കഥ ഒരുക്കുന്നത്. ​ഗിരീഷ് ​ഗം​ഗാധരനാണ് ഛായാ​ഗ്രഹണം. പ്രശാന്ത് പിള്ള സം​ഗീത സംവിധാനം നിർ‍വഹിക്കുന്നു. സ്ട്രെയിറ്റ് ലൈൻ സിനിമാസാണ് ചിത്രം നിർമിക്കുന്നത്. 

നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. ഹലാൽ ലവ് സ്റ്റോറി, ജാക്ക് ആൻ ജിൽ എന്നിവയാണ് സൗബിന്റെ പുതിയ ചിത്രങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Actress usha against actress lakshmipriya
Prithviraj
Bramayugam, PV Shajikumar
Simran, Rajinikanth
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com