സിനിമയാണെന്നു തോന്നിയതേയില്ല, ഇതു കവിത പോലെ സുന്ദരം; മായാനദിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍

സിനിമയാണെന്നു തോന്നിയതേയില്ല, ഇതു കവിത പോലെ സുന്ദരം; മായാനദിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍
ഫോട്ടോ-എക്‌സ്പ്രസ്‌
ഫോട്ടോ-എക്‌സ്പ്രസ്‌
Updated on
1 min read

ഷിഖ് അബു സംവിധാനം ചെയ്ത ക്രിസ്മസ് ചിത്രം മായാനദിയെ പുകഴ്ത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. മായാനദി ഒരു സിനിമയാണെന്ന് തോന്നിയതേയില്ല. നടക്കുന്ന ഒരു സംഭവത്തിനൊപ്പം പോകുന്നതുപോലയാണ് തോന്നിയതെന്നും ഇതു കവിത പോലെ സുന്ദരമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 

മലയാള സിനിമയിലെ മികച്ച ഛായാഗ്രഹണങ്ങളിലൊന്നാണ് മായാനദിയുടേതെന്ന് പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു. ആഷിഖ് അബു ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ചു സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടത്. 

മുഖ്യവേഷത്തില്‍ എത്തുന്ന ടൊവിനോ തോമസിനും ഐശ്യര്യ ലക്ഷ്മിക്കും ഒപ്പം ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ് എന്നിവരും അപര്‍ണ ബാലമുരളിയും മായാനദയില്‍ അണിനിരക്കുന്നുണ്ട്. 

അമല്‍ നീരദ് പ്രൊഡക്ഷനില്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ ഒ പി എം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com