ഓൺലൈൻ റിലീസിന് ഒരുങ്ങുന്ന ഹലാൽ ലവ് സ്റ്റോറിയുടെ ട്രെയിലർ പുറത്ത്. സിനിമയ്ക്കുള്ളിലെ സിനിമയെ പ്രമേയമാക്കിയാണ് ചിത്രം. സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള ചലച്ചിത്ര നിർമാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാനായി ഒന്നിക്കുന്നതാണ് ചിത്രം. മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള സിനിമ നിർമാണവും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ അഭിനയിത്തുന്നുണ്ട്.
സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് റിലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates