'സിനിമയ്ക്കു വേണ്ടിയുള്ള പ്രയത്‌നത്തിന് അര്‍ത്ഥമുണ്ടാക്കുന്നത് ഇതൊക്കെയാണ് !' ; ഉറി കണ്ട് സൈന്യത്തില്‍ ചേര്‍ന്ന ആരാധകന് ആശംസയുമായി താരം

ഉറി സിനിമ കണ്ട് താന്‍ നാവികസേനയില്‍ ചേര്‍ന്നു എന്ന ആരാധകന്റെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബോളിവുഡ് താരത്തിന്റെ ആശംസ
'സിനിമയ്ക്കു വേണ്ടിയുള്ള പ്രയത്‌നത്തിന് അര്‍ത്ഥമുണ്ടാക്കുന്നത് ഇതൊക്കെയാണ് !' ; ഉറി കണ്ട് സൈന്യത്തില്‍ ചേര്‍ന്ന ആരാധകന് ആശംസയുമായി താരം
Updated on
1 min read

മുംബൈ : ഉറി- ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമ കണ്ട് സൈന്യത്തില്‍ ചേര്‍ന്ന ആരാധകന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ വിക്കി കൗശല്‍. ഉറി സിനിമ കണ്ട് താന്‍ നാവികസേനയില്‍ ചേര്‍ന്നു എന്ന ആരാധകന്റെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബോളിവുഡ് താരത്തിന്റെ ആശംസ.

ആ സിനിമയ്ക്കു വേണ്ടിയുള്ള പ്രയത്‌നത്തിന് അര്‍ത്ഥമുണ്ടാക്കുന്നത് ഇതൊക്കെയാണ് !. ഏഴിമല നാവിക അക്കാദമിയില്‍ ചേര്‍ന്ന് നാലുവര്‍ഷത്തെ പരിശീലനം ആരംഭിച്ച 31 കാരനായ ആരാധകന് ആശംസ നേര്‍ന്നുകൊണ്ട് താരം കുറിച്ചു. 

2016 സെപ്തംബര്‍ 29 ന് ഇന്ത്യന്‍ സൈന്യം ഭീകരരുടെ കേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണം ആസ്പദമാക്കിയുള്ള സിനിമയാണ് ഉറി- ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com