സിനിമയ്ക്ക് പുറത്തെ വിപ്ലവം നിയമനടപടിയിലേക്ക്; കങ്കണയ്ക്ക് വീണ്ടും വക്കീല്‍ നോട്ടീസ്‌

വെളിപ്പെടുത്തലുകള്‍ക്കെതിരെ ആദിത്യ പഞ്ചോളിയുടെ ഭാര്യ സറീന വഹാബാണ് ക്യൂന്‍ നായികയ്ക്ക് വക്കില്‍ നോട്ടീസ് അയച്ച് നിയമത്തിന്റെ വഴി തേടുന്നത്
സിനിമയ്ക്ക് പുറത്തെ വിപ്ലവം നിയമനടപടിയിലേക്ക്; കങ്കണയ്ക്ക് വീണ്ടും വക്കീല്‍ നോട്ടീസ്‌
Updated on
1 min read

സിനമയ്ക്കകത്തും പുറത്തും വിപ്ലവും തീര്‍ക്കുന്ന ബോളിവുഡ് നായിക കങ്കണയ്ക്ക് വീണ്ടും വക്കീല്‍ നോട്ടീസ്. കങ്കണയുടെ ആദ്യ പ്രണയമായി ബോളിവുഡ് ലോകം കരുതുന്ന ആദിത്യ പഞ്ചോളിയുമായി ബന്ധപ്പെട്ടാണ് കങ്കണയ്ക്ക് ക്രിമിനല്‍ സിവില്‍ മാനഹാനി കേസില്‍ വക്കില്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. 

സിമ്രാന്‍ സിനിമയുടെ ഭാഗമായി കങ്കണ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ ആദിത്യ പഞ്ചോളിയുടെ ഭാര്യ സറീന വഹാബാണ് ക്യൂന്‍ നായികയ്ക്ക് വക്കില്‍ നോട്ടീസ് അയച്ച് നിയമത്തിന്റെ വഴി തേടുന്നത്. 

ഇത് ആദ്യമായല്ല റിലേഷന്‍ഷിപ്പിന്റെ പേരില്‍ കങ്കണ നിയമകുരുക്കില്‍പ്പെടുന്നത്. താനുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് കങ്കണയുടെ ശ്രമമെന്ന് ആരോപിച്ച് ഋത്വിക് റോഷനും കങ്കണയ്‌ക്കെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ചിരുന്നു. 

ബോളിവുഡ് ലോകത്ത് കങ്കണ തന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു ആദിത്യ പഞ്ചോളിയുമായുള്ള ബന്ധം. മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ബന്ധത്തില്‍ തന്നെ ആദിത്യ പഞ്ചോളി മാനസീകമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് കങ്കണ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്റെ പേരിലാണ് കങ്കണയ്‌ക്കെതിരെ ആദിത്യ പഞ്ചോളിയും ഭാര്യയും അപകീര്‍ത്തി കേസുമായി മുന്നോട്ട് പോകുന്നത്. 

അച്ഛന്റെ പ്രായമുള്ള ആദിത്യ പഞ്ചോളി തനിക്ക് പതിനേഴ് വയസ് മാത്രമുള്ളപ്പോള്‍ തന്റെ തലയ്ക്ക് ശക്തമായി അടിച്ചു. തലയില്‍ നിന്നും ചോരയൊഴുകി. എന്റെ ചെരുപ്പെടുത്ത് താനും ശക്തിമായി അയാളുടെ തലയ്ക്ക് അടിച്ചു. അയാള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നതായും കങ്കണ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 

എന്നാല്‍ കഴിഞ്ഞുപോയ കാര്യങ്ങള്‍ വീണ്ടും പുറത്തേക്ക് കൊണ്ടുവരുന്നത് ശരിയല്ലെന്നാണ് ആദിത്യ പഞ്ചോളിയുടെ ഭാര്യ സറിനയുടെ വാദം. കഴിഞ്ഞ കാല ബന്ധങ്ങളെ കുറിച്ച് പറയുന്നതിന് പകരം സിനിമകളിലൂടെ മറുപടി നല്‍കുകയാണ് കങ്കണ ചെയ്യേണ്ടതെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com