സിനിമാ നിര്‍മ്മാതാവ് രാജു മാത്യു അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖത്ത തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം
സിനിമാ നിര്‍മ്മാതാവ് രാജു മാത്യു അന്തരിച്ചു
Updated on
1 min read


കോട്ടയം: പ്രമുഖ സിനിമാ നിര്‍മ്മാതാവ് രാജു മാത്യു(82)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്ത തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സെഞ്ച്വറി ഫിലിംസ് ഉടമയാണ് രാജു മാത്യു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റാണ്.

ഫഹദ് ഫാസില്‍ ചിത്രമായ 'അതിരനാണ്' അവസാനമായി നിര്‍മ്മിച്ച ചിത്രം. അദ്ദേഹത്തിന്റെ 45-ാമത്തെ ചിത്രമായിരുന്നു അതിരന്‍. മനോഹരം,വികൃതി എന്നിയാണ് അവസാനമായി സെഞ്ച്വറി ഫിലിംസ് തീയേറ്ററില്‍ വിതരണത്തിന്  എത്തിച്ച ചിത്രങ്ങള്‍. വിതരണത്തിന് തയാറാകുന്ന 'കുഞ്ഞല്‍ദോ'യുടെ ഷൂട്ടിങ് നടന്ന് വരുകയാണ്.

1982 ല്‍ ബാലചന്ദ്രമേനോന്റെ കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലൂടെയാണ് സെഞ്ച്വറി ഫിലിംസ് വെള്ളിത്തിരയിലെത്തുന്നത്. കാര്യം നിസ്സാരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കാണാമറയത്ത്, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നാടോടിക്കാറ്റ്, ആര്യന്‍, അടിയൊഴുക്കുകള്‍, സസ്‌നേഹം, തന്മാത്ര തുടങ്ങിയ നിരവധി ചിത്രങ്ങള്‍ സെഞ്ചു്വറിയില്‍ നിന്ന് പുറത്തുവന്നു.

നിര്‍മ്മിച്ചതിലും ഏറെ ചിത്രങ്ങള്‍ സിനിമകള്‍ വിതരണം ചെയ്തു. കാണാമറയത്ത് എന്ന സിനിമ 'അനോഘാ റിഷ്ത' എന്നപേരില്‍ ഹിന്ദിയിലും നിര്‍മ്മിച്ചു. സിനിമാരംഗത്തെ അച്ചടക്കമില്ലായ്മയില്‍ മനംമടുത്ത് വിട്ടുനിന്ന രാജുമാത്യു, പിന്നീട് തന്മാത്രയിലൂടെയാണ് തിരിച്ചുവന്നത്.

പരേതയായ ലില്ലി മാത്യുവാണ് ഭാര്യ.മക്കള്‍: അഞ്ജന ജേക്കബ്, രഞ്ജന മാത്യൂ  (ഇരുവരും വിദേശത്താണ് ). ശവസംസ്‌കാരം പിന്നീട് നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com