സിനിമാ ഷൂട്ടിംഗിനിടെ അപകടം : സംവിധായകന്‍ ഷങ്കറിനെ ചോദ്യം ചെയ്തു ; കമലിന് നിര്‍മ്മാതാക്കളുടെ മറുപടി

സിനിമാ സെറ്റിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഷങ്കറിനെ അന്വേഷണ കമ്മീഷന്‍ ചോദ്യം ചെയ്തു
സിനിമാ ഷൂട്ടിംഗിനിടെ അപകടം : സംവിധായകന്‍ ഷങ്കറിനെ ചോദ്യം ചെയ്തു ; കമലിന് നിര്‍മ്മാതാക്കളുടെ മറുപടി
Updated on: 
1 min read

ചെന്നൈ : കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍-2 സിനിമാ സെറ്റിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഷങ്കറിനെ അന്വേഷണ കമ്മീഷന്‍ ചോദ്യം ചെയ്തു. ചിത്രത്തിലെ നായകനായ കമല്‍ഹാസനെ കമ്മീഷന്‍ ഉടന്‍ ചോദ്യം ചെയ്യും. 

അതേസമയം അപകടത്തിന്റെ പേരില്‍ നിര്‍മ്മാതാക്കളായ ലെയ്കയെ പരോക്ഷമായി കുറ്റപ്പെടുത്തിയ കമല്‍ഹാസന് മറുപടിയുമായി കമ്പനി രംഗത്തെത്തി. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതാണ്. എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണ് ഉള്ളതെന്നും കമ്പനിയുടെ മറുപടിക്കത്തില്‍ പറഞ്ഞു. 

ഫെബ്രുവരി 19 ന്  സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  ഭാരമേറിയ ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.

കമല്‍ഹാസനും ശങ്കറും കാജല്‍ അഗര്‍വാളുമുള്‍പ്പടെയുള്ളവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാതിരുന്നതിന് ലൈക്ക പ്രൊഡക്ഷന്‍സിനെതിരെയും കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER