സുചി ലീക്‌സിനെ കുറിച്ച് ചോദ്യമുയര്‍ന്നു; ധനുഷ് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി(വീഡിയോ)

സുചി ലീക്‌സിനെ കുറിച്ച് അവതാരക സൂചിപ്പിച്ചതോടെയാണ് ധനുഷ് പ്രകോപിതനാകുന്നത്
സുചി ലീക്‌സിനെ കുറിച്ച് ചോദ്യമുയര്‍ന്നു; ധനുഷ് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി(വീഡിയോ)
Updated on
1 min read

പൊതുവെ ശാന്തസ്വഭാവക്കാരനാണ് ധനുഷ് എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഒരു അഭിമുഖത്തിനിടെ ക്ഷോഭത്തോടെ ഇറങ്ങിപ്പോകുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

തെലുങ്ക് ചാനലിലെ അഭിമുഖത്തിന് ഇടയിലായിരുന്നു വ്യക്തി ജീവിതത്തെ കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങളില്‍ പ്രകോപിതനായി ധനുഷ് മൈക്ക് വലിച്ചൂരി മാറ്റി പോകുന്നത്. ടിവി9 ചാനല്‍ തന്നെയാണ് അഭിമുഖത്തിനിടെ ഇറങ്ങി പോകുന്ന ധനുഷിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

സുചി ലീക്‌സിനെ കുറിച്ച് അവതാരക സൂചിപ്പിച്ചതോടെയാണ് ധനുഷ് പ്രകോപിതനാകുന്നത്. ധനുഷും, ഹന്‍സികയും, തൃഷയും അനിരുദ്ധം ഉള്‍പ്പെടുന്ന ഇവരുടെ സ്വകാര്യ ചിത്രങ്ങളായിരുന്നു സുചി ലീക്‌സിലൂടെ പുറത്തുവന്നത്. ഇത് പുറത്തുവന്ന സമയത്തുള്ള ധനുഷിന്റെ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും അവതാരകയുടെ ചോദ്യമെത്തി. കുടുബ ജീവിതം തകരുന്ന അവസ്ഥയിലാണോ എന്ന ചോദ്യം കൂടി വന്നതോടെ ധനുഷ് അഭിമുഖത്തിനിടെ ഇറങ്ങിപ്പോവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com