സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രം ഹോട്ട്‌സ്റ്റാറില്‍; ജൂലൈ 24ന് റിലീസ്

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് അവസാനമായി അഭിനയിച്ച ചിത്രം 'ദില്‍ ബെചാര' റിലീസിനൊരുങ്ങുന്നു
സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രം ഹോട്ട്‌സ്റ്റാറില്‍; ജൂലൈ 24ന് റിലീസ്
Updated on
1 min read

ന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് അവസാനമായി അഭിനയിച്ച ചിത്രം 'ദില്‍ ബെചാര' റിലീസിനൊരുങ്ങുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂലൈ 24 മുതല്‍ പ്രീമിയര്‍ ചെയ്യുമെന്ന് വ്യക്തമാക്കി ഹോട്ട്‌സ്റ്റാര്‍ പരസ്യം നല്‍കിയിട്ടുണ്ട്. സുശാന്തിനോടുള്ള ആദരസൂചകമായി ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ക്കും സിനിമ കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ജോണ്‍ ഗ്രീന്‍ എഴുതിയ The Fault In Our Stars' എന്ന നോവലിനെ ആസ്പദമാക്കി സുശാന്തിന്റെ അടുത്ത സുഹൃത്ത് മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍ ചിത്രത്തില്‍ സ്‌പെഷ്യല്‍ അപ്പിയറന്‍സ് റോളില്‍ എത്തുന്നുണ്ട്. മെയ് എട്ടിന് തീയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ലോക്ര്ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com