

മുംബൈ: നടൻ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുടെ ഷോക്കിലാണ് ഇന്ത്യൻ സിനിമാ ലോകവും ആരാധകരും. ഡിപ്രഷനടക്കമുള്ള കാര്യങ്ങൾ കൊണ്ടാണ് സുശാന്ത് ജീവനൊടുക്കിയതെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി പ്രശസ്ത ഹെയർ സ്റ്റെെലിസ്റ്റ് സപ്ന ഭവാനി രംഗത്തെത്തി. കുറച്ചു വർഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നത് രഹസ്യമായിരുന്നില്ല എന്ന് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പിൽ സപ്ന വ്യക്തമാക്കുന്നു. എന്നാൽ ആരും അദ്ദേഹത്തോടൊപ്പം നിൽക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും സപ്ന പറയുന്നു. സിനിമയിലെ ബന്ധങ്ങൾ ആഴമില്ലാത്തതാണെന്നും സപ്ന ഭവാനി കൂട്ടിച്ചേർത്തു.
It’s no secret Sushant was going through very tough times for the last few years. No one in the industry stood up for him nor did they lend a helping hand. To tweet today is the biggest display of how shallow the industry really is. No one here is your friend. RIP pic.twitter.com/923qAM5DkD
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates