സുഹാസിനിയുടെ കുഞ്ഞൻ ചിത്രത്തിൽ നായിക അഹാന; ഐ ഫോണിൽ ഒരുങ്ങി 'ചിന്നഞ്ചിരുക്കിളിയേ'  

ഐ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഉപയോ​ഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
സുഹാസിനിയുടെ കുഞ്ഞൻ ചിത്രത്തിൽ നായിക അഹാന; ഐ ഫോണിൽ ഒരുങ്ങി 'ചിന്നഞ്ചിരുക്കിളിയേ'  
Updated on
1 min read

ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിച്ച ഹ്രസ്വചിത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം. നടി അഹാന കൃഷ്ണയെ നായികയാക്കി 'ചിന്നഞ്ചിരുക്കിളിയേ' എന്ന ചിത്രമാണ് ആദ്യം പുറത്തുവിടുന്നത്.  ഷോർട്ട് ഫിലിം ഉടനെ യൂട്യൂബിൽ എത്തുമെന്ന് സുഹാസിനി അറിയിച്ചു. 

അണിയറ പ്രവർത്തകരോ സാങ്കേതിക വിദ​ഗ്ധരോ ഒന്നുമില്ലാതെ ഐ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഉപയോ​ഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കെവിൻ ദാസ് എഡിറ്റിംഗും ജെയിംസ് വസന്തൻ സംഗീതവും നിർവ്വഹിച്ചു. 20 മിനിറ്റ് ദൈർഘ്യമുള്ളതാണ് ചിത്രം.

തമിഴ് ടെലിസീരീസായ പെൺ ഒരുക്കിയാണ് സുഹാസിനി സംവിധാനത്തിലേക്ക് കടന്നത്. ‘ഹേമാവുക്ക് കല്യാണം,’ അപ്പാ അപ്പടി താന്‍,’ അപ്പാ ഇരുക്കേന്‍,’ ‘മിസ്സിസ് രംഗനാഥ്,’ ‘കുട്ടി ആനന്ദ്‌,’ ‘ലവ് സ്റ്റോറി,’ ‘രാജി മാതിരി പൊണ്ണ്,’ ‘വാര്‍ത്തൈ തവറി വിട്ടായ്’ എന്ന് പേരുകളുള്ള, എട്ടു ഭാഗങ്ങളുള്ള ടെലിസീരീസാണ് ‘പെണ്‍’. അതു വരെ ടെലിവിഷന്‍ കണ്ട സ്ത്രീ ജീവിതങ്ങളെ പുതിയ രീതിയിൽ അടയാളപ്പെടുത്തുകയായിരുന്നു ഏഴോളം കഥകൾ അടങ്ങുന്ന ഈ സീരീസ്. യാഥാസ്ഥിതികതയില്‍ നിന്നും പുറത്തേക്കു കാലെടുത്തു വയ്ക്കാന്‍ ശ്രമിക്കുന്ന നായികമാരുടെ കഥയായിരുന്നു അവ. അവരുടെ ജയവും പരാജയവും മുന്നിലെത്തിക്കുകയായിരുന്നു സുഹാസിനി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com