'സുഹൃത്തുക്കളെ സഖാക്കളെ... സ്വാമി ശരണം'; ലാൽ ജോസ് ചിത്രം 41ന്റെ ടീസര്‍ 

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 25-ാമത് ചിത്രം എന്ന പ്രത്യേകതയും 41നുണ്ട്
'സുഹൃത്തുക്കളെ സഖാക്കളെ... സ്വാമി ശരണം'; ലാൽ ജോസ് ചിത്രം 41ന്റെ ടീസര്‍ 
Updated on
1 min read

ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാല്‍ ജോസ് ചിത്രം 41ന്റെ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ പ്രഗീഷ് പിജി തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 25-ാമത് ചിത്രം എന്ന പ്രത്യേകതയും 41നുണ്ട്.

കണ്ണൂര്‍ ഭാഷയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തില്‍ അമച്വര്‍ നാടക പ്രവര്‍ത്തകര്‍ക്കും പുതുമുഖങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 41.കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരകഥ എന്നാണ് റിപ്പോർട്ടുകൾ. 

ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമ നവംബറിൽ തിയേറ്ററുകളിലെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com