സൂക്ഷിച്ച് നോക്കണ്ട.., ഇത് അവന്‍ തന്നെയാ: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വൈറലായ വീഡിയോ

'മച്ചാന്‍ അന്നേ കലിപ്പാണല്ലേ?' തുടങ്ങിയ കമന്റുകളായാണ് ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തത്.
സൂക്ഷിച്ച് നോക്കണ്ട.., ഇത് അവന്‍ തന്നെയാ: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വൈറലായ വീഡിയോ
Updated on
1 min read

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചെറിയ സീനുകളില്‍ വന്നുപോയ മിക്ക താരങ്ങളും പിന്നീട് നായകനും നായികയുമൊക്കെയായി വെള്ളിത്തിരയില്‍ തിളങ്ങുന്ന കാഴ്ചകള്‍ നിരവധി തവണ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു താരത്തിന്റെ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

'അന്‍വര്‍' എന്ന ചിത്രത്തില്‍ ഒരു സീനില്‍ വന്നുപോവുന്ന കൗമാരക്കാരന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രം ഒരു ടെലഫോണ്‍ ബൂത്തില്‍ ഫോണ്‍ ചെയ്യാന്‍ എത്തുമ്പോള്‍, ഫോണില്‍ കാമുകിയോട് സല്ലപിച്ചുകൊണ്ടിരിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പയ്യന്‍ ആരാണെന്ന് മനസിലായില്ലെങ്കില്‍ അതിശയമില്ല. 

മറ്റാരുമല്ല അത്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗമാണ് ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അവതരിപ്പിച്ചിരിക്കുന്നത്. 'എന്തൊരു ചൂടാടോ.. തനിക്ക് ഇതൊക്കെ ഒന്ന് ഏസി ആക്കി കൂടെ?', 'അയല്‍പ്പക്കത്തെ ഐഎസ്ഡിയെ കണ്ടിട്ട് വീട്ടിലെ ലോക്കലിനെ ഉപേക്ഷിച്ചോട്ടോ, തനിക്കു ഞാന്‍ വച്ചിട്ടുണ്ട്,' എന്നൊക്കെ ബൂത്തുടമയോട് കയര്‍ത്ത് ഇറങ്ങിപ്പോവുന്ന കലിപ്പ് പയ്യന്റെ റോളിലാണ് ഷെയ്ന്‍ എത്തുന്നത്. 

'മച്ചാന്‍ അന്നേ കലിപ്പാണല്ലേ?' തുടങ്ങിയ കമന്റുകളായാണ് ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തത്. 2010ല്‍ റിലീസിനെത്തിയ അമല്‍ നീരദ് ചിത്രം 'അന്‍വറി'ല്‍ പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ലാല്‍, പ്രകാശ് രാജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയും 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സീരിയലിലൂടെയും അഭിനയരംഗത്തെത്തിയ ഷെയ്ന്‍ 'താന്തോന്നി' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് അന്‍വര്‍, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു. 2016 ല്‍ 'കിസ്മത്ത്' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com