സൂപ്പർ താരം നായകനാകും, തിരുവിതാംകൂർ രാജ്യത്തെക്കുറിച്ചുള്ള സിനിമ ഒ‌രുങ്ങുന്നു; ചിത്രീകരണം ലണ്ടനിൽ, പ്രഖ്യാപിച്ച് ആർ എസ് വിമൽ

മലയാളം, ഹിന്ദി, തമിഴ്, തെലുഗു എന്നീ നാല് ഭാഷകളിൽ ചിത്രം നിർമിക്കും
vimal
vimal
Updated on
1 min read

തിരുവിതാംകൂർ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ആർ. എസ് വിമൽ. ധർമരാജ്യ എന്നാണെന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പർ താരം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ലണ്ടനിലാണ് ചിത്രീകരിക്കുകയെന്ന് വിമൽ അറിയിച്ചു. മലയാളം, ഹിന്ദി, തമിഴ്, തെലുഗു എന്നീ നാല് ഭാഷകളിൽ ചിത്രം നിർമിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം  

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമർപ്പണം...
തിരുവിതാംകൂർ രാജ്യത്തിൻറെ പശ്ചാത്തലത്തിൽ ചരിത്രത്തിൽ നിന്നും ഒരു നായക കഥാപാത്രം പുനർ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പർ താരം ആ കഥാപാത്രമാകുന്നു..
ധർമരാജ്യ..
VIRTUAL PRODUCTION ൻറെ സഹായത്തോടെ ലണ്ടനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ.... മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിർമിക്കുക..
ശ്രീ പത്മനാഭന് പ്രാർത്ഥനകളോടെ...
RS VIMAL

പൃഥ്വിരാജും പാർവതിയും കേന്ദ്രവേഷങ്ങളിലെത്തിയ എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് വിമൽ. ഇപ്പോൾ ബഹുഭാഷാ ചിത്രമായ കർണന്റെ പണിപ്പുരയിലാണ് അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com