സൂഫിയും സുജാതയും റിലീസ് തിയതി മാറ്റി; ജൂലൈ 3ന് ആമസോൺ പ്രൈമിൽ  

പുതിയ റിലീസ് ഡേറ്റ് നിർമ്മാതാവ് വിജയ് ബാബുവാണ് പ്രഖ്യാപിച്ചത്
സൂഫിയും സുജാതയും റിലീസ് തിയതി മാറ്റി; ജൂലൈ 3ന് ആമസോൺ പ്രൈമിൽ  
Updated on: 
1 min read

ജയസൂര്യ നായകനായെത്തുന്ന 'സൂഫിയും സുജാത'യും ആമസോൺ പ്രൈമിൽ ജൂലെെ 3 ന് റിലീസ് ചെയ്യും. ചിത്രം ജൂലൈ രണ്ടാം തിയതി റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പുതിയ റിലീസ് ഡേറ്റ് നിർമ്മാതാവ് വിജയ് ബാബുവാണ് പ്രഖ്യാപിച്ചത്. 

ആദ്യമായാണ് ഒരു  മലയാള സിനിമ തിയറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ അദിഥി റാവു ആണ് നായികയായെത്തുന്നത്. 

സിനിമയുടെ ഒടിടി റിലീസ് വാർത്തകൾ പുറത്തുവന്നതുമുതൽ ചർച്ചയായ സിനിമയാണ് സൂഫിയും സുജിതയും. ഓൺലൈൻ റിലീസ് തീരുമാനം തിയേറ്റർ വ്യവസായത്തെ ബാധിക്കുമെന്നായിരുന്നു ആരോപണം. ജയസൂര്യയുടെയും നിർമാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങൾ ഇനിമുതൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും ഒരു വിഭാ​ഗം തിയേറ്റർ ഉടമകൾ പ്രഖ്യാപിച്ചിരുന്നു. അതേസമയം സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് തിയേറ്ററുകൾക്ക് വെല്ലുവിളി അല്ലെന്നാണ് വിജയ് ബാബുവിന്റെ പ്രതികരണം. സിനിമ റിലീസ് ചെയ്യാൻ കൊറോണ കാലം കഴിയുന്നത് വരെ കാത്തിരിക്കാനാവില്ല. നിലനിൽക്കണം എങ്കിൽ ഈ വഴിയേ ഉളളു എന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER