സൂര്യന്റെ ചുംബനമേറ്റതാണെന്ന് കരീന; നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

വെയിലത്ത് വാടിത്തളര്‍ന്നു മുഖം നിറയെ ചുവന്ന പാടുകളുമായി നില്‍ക്കുന്ന കരീന കപൂറിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്
സൂര്യന്റെ ചുംബനമേറ്റതാണെന്ന് കരീന; നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ആരാധകര്‍
Updated on
1 min read

മേക്കപ്പില്ലാതെ സ്വാഭാവിക ഭംഗിയുളള ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന തിരക്കിലാണ് ഇപ്പോള്‍ നടിമാര്‍. കഴിഞ്ഞ ദിവസം നടി കാജല്‍ അഗര്‍വാള്‍ പങ്കുവെച്ച ഇത്തരത്തിലുളള ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.  ബാഹ്യ സൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നതെന്ന വലിയൊരു സന്ദേശം പകര്‍ന്നു കൊണ്ടുള്ള കുറിപ്പിനൊപ്പമുള്ള ചിത്രം നിമിഷങ്ങള്‍ക്കകമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇപ്പോള്‍ ബോളിവുഡ് നടി കരീന കപൂറും സമാന രീതിയിലുളള ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

വെയിലത്ത് വാടിത്തളര്‍ന്നു മുഖം നിറയെ ചുവന്ന പാടുകളുമായി നില്‍ക്കുന്ന കരീന കപൂറിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തയ്മുറിനുമൊപ്പം ഇറ്റലിയിലെ തസ്‌കനിയില്‍ അവധി ആഘോഷിക്കുന്ന താരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ ഏറ്റവും പുതിയ ലുക്ക്  പങ്കു വെച്ചത്. ടസ്‌കനിയില്‍ വച്ച് സൂര്യന്റെ ചുംബനമേറ്റപ്പോള്‍ എന്നാണ് ചിത്രത്തിന് താരം അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

കരീനയുടെ ചിത്രം കണ്ട് നിരാശരായിരിക്കുകയാണ് ആരാധകര്‍. താരത്തിന് ഏറെ പ്രായം തോന്നിക്കുന്നവെന്നും ഫോട്ടോ എത്രയും വേഗം നീക്കം ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു. അതേസമയം പഴയ കരീനയെപ്പോലെ തോന്നുന്നുവെന്നും മെലിഞ്ഞു സുന്ദരിയായിരിക്കുന്നവെന്നും കമന്റുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com